മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയുടെ സൗജന്യ സേവനങ്ങൾ തുടരാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ് ) അനുവാദം നൽകി. ഇപ്പോൾ നിലവിലുള്ള ജിയോ ഓഫറായ ഹാപ്പി ന്യൂ ഇയർ പ്രകാരം ദിവസേന ഒരു ജി.ബി ഇന്റർനെറ്റ് ഡാറ്റ ഉപഭോക്താക്കൾക്കായി ജിയോ നൽകുന്നുണ്ട്.
ഒരു ജി.ബി. ഇന്റർനെറ്റ് ഡാറ്റയെ അത്ര നിസ്സാരമായി കാണരുത്. 1.5 ദശലക്ഷം വാട്സാപ്പ് സന്ദേശങ്ങൾ അയക്കാനോ തുടർച്ചായി 5 മണിക്കൂർ യൂട്യൂബ് വിഡിയോകൾ കാണാനും സാധിക്കും. ഡിസംബർ 24ൽ, വാഗ്ദാനം നൽകിയ 90 ദിവസങ്ങൾക്കു ശേഷവും സൗജന്യം ഓഫർ ജിയോ തുടരുന്നതിനെതിരായി എയർടെല്ലും മറ്റു ടെലികോം സേവനദാതാക്കളും ഡൽഹി ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു.
സെപ്റ്റംബർ 5ൽ നൽകിയ ഓഫർ വെൽകം ഓഫറും, ജനുവരി മുതൽ നൽകിയ ഓഫർ ന്യൂ ഇയർ ഓഫറുമാണെന്നുമായിരുന്നു ജിയോയുടെ മറുപടി. 2 ഓഫറുകളും തമ്മിൽ ചെറിയ അന്തരമേ ഉള്ളുവെങ്കിലും അത് രണ്ടു ഓഫറായെ കണക്കാക്കാൻ പറ്റുകയുള്ളുയെന്ന നിഗമനത്തിൽ ട്രായ് എത്തി ചേരുകയായിരുന്നു.
സൗജന്യമായി ലഭിക്കുകയാണെങ്കിൽ അത് മുഴുവൻ വ്യവസായത്തിനെയും ബാധിക്കുമെന്ന് എയർടെല്ലിന്റെ ഉടമകളായ ഭാരതി എന്റർപ്രൈസസിന്റെ മാനേജിങ് ഡിറക്ടറായ സുനിൽ മിത്തൽ പറഞ്ഞു. ഡിസംബറോടെ എയർടെൽ ലാഭത്തിൽ 55 ശതമാനം ഇടിവാണ് അനുഭവിച്ചത്.
ജിയോ തുടക്കം കുറിച്ച ഈ യുദ്ധം ടെലികോം കമ്പനികളുടെ ടെലികോം വ്യവസായത്തിൽ വൻ തോതിലുള്ള ഭീതിയാണ് പരത്തുന്നത്. ജോലി നഷ്ടത്തിനായുള്ള എല്ലാ സാധ്യതകളും ടെലികോം കമ്പനികളുടെ ജീവനക്കാരുടെ മേൽ ഈ അവസരത്തിൽ നിഴലിക്കുന്നു. ഓരോ ടെലികോം കമ്പനിയും തങ്ങളുടേതായ രീതികളിൽ ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. വൊഡാഫോൺ ഐഡിയയുമായി ലയനത്തിനൊരുങ്ങുന്നു. നോർവേ ആസ്ഥാനമാക്കിയ ടെലിനോർ എന്ന ടെലികോം കമ്പനിയുമായി എയർടെൽ ചർച്ചയിലാണെന്നുള്ള ഒരു കിംവദന്തിയും പരക്കുന്നുണ്ട്.
ടെലികോം വ്യവസായത്തിനിപ്പോൾ തന്നെ 3,85,000 കോടി രൂപയുടെ നഷ്ടമുണ്ട്. ഇത്തരം സൗജന്യ ഓഫറുകൾ മറ്റു ടെലികോം കമ്പനികളുടെ ലാഭത്തിനെ ബാധിക്കും. ഇത് കാരണം അവർക്കു അവരുടെ വായ്പ തിരിച്ചടയ്ക്കാനാകില്ലെന്നും വ്യവസായത്തിന് ഇത് കൊടിയ നഷ്ടം വരുത്തി വെയ്ക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Post your comments