ന്യൂഡൽഹി: പ്ലാസ്റ്റിക് ആധാർ കാർഡുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കില്ലെന്ന വാദവുമായി യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ.
രാജ്യത്ത് പ്ലാസ്റ്റിക് ആധാറുകളുടെ പേരിൽ നിരവധി പേർ തട്ടിപ്പിനിരയാകുന്നുണ്ടെന്ന കേന്ദ്രസർക്കാരിന്റെ കണ്ടെത്തലിനെ തുടർന്നാണ് ഇത്തരത്തിലൊരു നടപടി.
അൻപത് രൂപ മുതൽ ഇരുന്നൂറ് രൂപ വരെയാണ് ആധാർ കാർഡുകൾ ലാമിനേറ്റ് ചെയ്യാനായി ഈടാക്കുന്നത്. പ്ലാസ്റ്റിക് ആധാർ കാർഡുകൾക്ക് മാത്രമേ സാധുതയുള്ളൂ എന്ന ധാരണയാണ് തട്ടിപ്പിൻറ്റെ മുഖ്യ കാരണം.
യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകിയ ആധാർകാർഡോ കമ്പ്യൂട്ടറിൽ നിന്നും ഡൗൺലോഡ് ചെയ്ത പ്രിന്റ് കോപ്പിയും ആധാർ അധിഷ്ഠിത സേവനങ്ങൾക്ക് ഉപയോഗിക്കാം.
ആധാർ കാർഡ് നഷ്ട്ടപെടുന്നവർക്ക് https://eaadhaar.uidai.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌ത് പ്രിന്റ് എടുക്കാവുന്നതാണ്. കൂടാതെ പ്ലാസ്റ്റിക്ക് കാർഡുകളോ ലാമിനേറ്റ് ചെയ്ത കാർഡുകളോ വേണമെങ്കിൽ കുറഞ്ഞ ചിലവിൽ അംഗീകൃത സേവന കേന്ദ്രങ്ങളില്‍ നിന്നും ആധാർ ലഭ്യമാകും.
അതുകൊണ്ട് സ്മാർട്ട് ആധാർ കാർഡ് എന്ന പേരിൽ നടക്കുന്ന തട്ടിപ്പിനിരയാക്കരുതെന്ന് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു .
Post your comments