Global block

bissplus@gmail.com

Global Menu

നിരോധിച്ച നോട്ടുകൾ മാറ്റാൻ ഒരവസരം കൂടി

ന്യൂഡൽഹി: പഴയ 500, 1000 നോട്ടുകൾ മാറ്റി എടുക്കാനും, ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാനും ആർ ബി ഐ ഒരവസരം കൂടി നൽകുന്നു.

ബുധനാഴ്ച നടന്ന ചർച്ചയ്‌ക്കൊടുവിലാണ്  തീരുമാനം. ഡിസംബർ 31 വരെയായിരുന്നു പഴയ നോട്ടുകൾ മാറ്റിയെടുക്കേണ്ട അവസാന തീയതി. 

എന്നാൽ നോട്ടുകൾ മാറ്റിയെടുക്കുന്നതിൽ പലരും ബുദ്ധിമുട്ട് നേരിടുകയും നോട്ട് നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് ധാരാളം പരാതികൾ ബാങ്കുകൾക്ക് ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം.

എന്നാൽ ഇത്തരം നോട്ടുകൾ നിക്ഷേപിക്കുന്നതിനുള്ള പരിധി പരിമിതപ്പെടുത്തുമെന്നാണ് സർക്കാർ, ബാങ്ക് വൃത്തങ്ങൾ അറിയിച്ചത്. ഔദ്യോഗികമായ ഉത്തരവ് വന്നില്ലെങ്കിലും നിക്ഷേപിക്കാനാകുന്ന തുക  2000 രൂപയായിരിക്കുമെന്നാണ് പ്രാഥമിക വിവരം. 

ആർ ബി ഐ യുടെ ഓഫീസുകളിൽ മാത്രമേ പഴയ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ. പുതിയ പ്രഖ്യാപനം ദുരുപയോഗം ചെയ്യാതിരിക്കാൻ കർശന വ്യവസ്ഥകളും നടപ്പിലാക്കും. മാർച്ച് 31 വരെ പഴയ നോട്ടുകൾ മാറ്റിയെടുക്കാം.

നവംബർ 8 നാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ 500 ,1000 നോട്ടുകൾ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. നോട്ടുനിരോധനത്തിന് ശേഷം ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ആഴചയിൽ പിൻവലിക്കാവുന്ന തുക 24 ,000 ആയി കുറയ്ക്കുകയും എ ടി എമ്മുകളിൽ നിന്ന് ദിവസേന പിൻവലിക്കാവുന്ന തുക 2 ,500 ആയി ചുരുക്കുകയും ചെയ്തു.

എന്നാൽ കഴിഞ്ഞ ആഴ്ച ഇത്‌ 10,000 മായി ഉയർത്തി. ഫെബ്രുവരി അവസാനത്തോടെ നോട്ട് നിയന്ത്രണം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ദൂരീകരിക്കാൻ കഴിയുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടി കാണിക്കുന്നത്. 

Post your comments