കൊച്ചി: വോഡാഫോൺ ഉപഭോക്താക്കള്‍ 200 ദശലക്ഷം കടന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളിലൊന്നായ വോഡഫോണ്‍ ഏറ്റവും മികച്ച ഡാറ്റ, വോയ്‌സ് ആനുകൂല്യങ്ങള്‍ വോഡഫോണ്‍ റെഡ് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചു.
വോഡഫോണ്‍ റെഡ് ഉപഭോക്താക്കള്‍ക്ക് 499 രൂപ മുതലുള്ള പദ്ധതികളില്‍ അണ്‍ ലിമിറ്റഡ് ലോക്കല്‍, എസ്.റ്റി.ഡി കോളുകളും തടസ്സമില്ലാത്ത 4ജി/3ജി ഡാറ്റ കോമ്പിനേഷനും ലഭ്യമാകും.
499 രൂപ, 699 രൂപ, 999 രൂപ പദ്ധതികളില്‍ പരിധിയില്ലാതെ ലോക്കല്‍, എസ്.റ്റി.ഡി. കോളുകളും സൗജന്യ ദേശീയ റോമിങും 100 സൗജന്യ എസ്.എം.എസ്സുകളും ലഭിക്കും. 499 രൂപ പദ്ധതിയില്‍ 4ജി ഉപകരണങ്ങളില്‍ 3ജി.ബി.യും 4ജി അല്ലാത്ത ഉപകരണങ്ങളില്‍ ഒരു ജി.ബി.യും ലഭിക്കും. 699 രൂപ, 999 രൂപ പദ്ധതികളില്‍ 4ജി ഉപകരണങ്ങളില്‍ യഥാക്രമം 5 ജി.ബി, 8 ജി.ബി. ഡാറ്റയും, 4ജി അല്ലാത്ത ഉപകരണങ്ങളില്‍ 2.5 ജി.ബി.യും 5 ജി.ബി.യും വീതം ഡാറ്റയുമാണു ലഭിക്കുക.
റെഡ് 1299 രൂപ, 1699 രൂപ, 1999 രൂപ പദ്ധതികളില്‍, 4ജി ഉപകരണങ്ങളില്‍ 12 ജി.ബി., 20 ജി.ബി., 24 ജി.ബി. എന്നിങ്ങനെയും, 4ജി ഇതര ഉപകരണങ്ങളില്‍ 8 ജി.ബി., 16 ജി.ബി., 20 ജി.ബി. എന്നിങ്ങനെയുമാണു ലഭിക്കുക. ഈ മൂന്നു പദ്ധതികളിലും പരിധിയില്ലാത്ത ലോക്കല്‍, എസ്.റ്റി.ഡി. കോളുകള്‍ക്കു പുറമെ ദേശീയ റോമിങില്‍ പരിധിയില്ലാതെ പുറത്തേക്കു വിളിക്കുകയും ചെയ്യാം.
റോമിങില്‍ സൗജന്യ ഇന്‍കമിങും 100 സൗജന്യ എസ്.എം.എസ്സുകളും ലഭ്യമാണ്.ഉയര്‍ന്ന തോതിലെ ഡാറ്റ, പരിധിയില്ലാത്ത ലോക്കല്‍-എസ്.റ്റി.ഡി. കോളുകള്‍, സൗജന്യ റോമിങ് എന്നിവയെല്ലാം ലഭിക്കുന്നതോടൊപ്പം വിര്‍ച്വല്‍ റിലേഷന്‍ഷിപ്പ് മാനേജറുമായി ബന്ധപ്പെടുന്നതിനുള്ള മുന്‍ഗണനയും വോഡഫോണ്‍ റെഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും .
Post your comments