Global block

bissplus@gmail.com

Global Menu

മൊബൈൽ ആപ്പ് ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ ഇന്ത്യയിൽ

സാൻഫ്രാൻസിസ്കോ: മൊബൈൽ  ആപ്ലിക്കേഷനുകൾക്ക് ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉള്ളത് ഇന്ത്യയിലാണെന്ന് പുതിയ റിപ്പോർട്ടുകൾ.

ആഗോളതലത്തിൽ മൊബൈൽ ആപ്ലിക്കേഷനുകളെക്കുറിച്ച് പഠനം നടത്തുന്ന ആപ്പ് ആനിയുടെ സർവേയിലാണ് ഇത്തരത്തിലൊരു കണ്ടെത്തൽ.

കഴിഞ്ഞ വർഷം മാത്രം പ്ലേ സ്റ്റോറിൽ നിന്നും 600 കോടി ആപ്ലിക്കേഷനുകളാണ് ഇന്ത്യൻ ഉപഭോക്‌താക്കൾ ഡൗൺലോഡ് ചെയ്തത്.

ഇന്ത്യയിൽ ഏകദേശം 22 കോടി  സ്മാർട്ടഫോൺ ഉപഭോക്താക്കൾ ഉണ്ടെന്നാണ് കണക്ക്. മൊബൈൽ  ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ അമേരിക്കയായിരുന്നു ഇതുവരെ മുൻപിൽ നിന്നിരുന്നത്. ഇന്ത്യയിൽ നിലവിൽ വന്ന നോട്ട് നിരോധനവും, ഇന്റർനെറ്റ് ലഭ്യത വ്യാപകമാക്കിയതുമെല്ലാം മൊബൈൽ  ആപ്ലിക്കേഷനുകളുടെ ഉപയോഗം വർദ്ധിച്ചതിന് കാരണമായിട്ടുണ്ട്.

ബാങ്ക് ഇടപാടുകൾക്കും, വിനോദത്തിനും, വ്യാപാര ആവശ്യങ്ങൾക്കുമായാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽപേർ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നത്. സ്മാർട്ടഫോൺ ഉപഭോക്താക്കളുടെ വർദ്ധന 2020 -ൽ ഏകദേശം 81 കോടി ആവുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് അതിനനുസരിച്ച് 2106 ന് ആനുപാതികമായി  ആപ്ലിക്കേഷനുകൾ  ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടാകും.

Post your comments