Global block

bissplus@gmail.com

Global Menu

ബാലകൃഷിശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടനം കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ നിര്‍വ്വഹിച്ചു.

തിരുവനന്തപുരം : ജൈവകേരളം, ആരോഗ്യകേരളം എന്ന മുഖ്യവിഷയത്തില്‍ ആഹാരത്തിനും ആരോഗ്യത്തിനും തുല്യപ്രാധാന്യം നല്‍കികൊണ്ടുള്ള ഏഴാമത് കേരളാ ബാലകൃഷിശാസ്ത്ര കോണ്‍ഗ്രസ്  ജവഹര്‍ ബാലഭവനില്‍ സമാരംഭമായി.

സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ), അഗ്രി ഫ്രണ്ട്സ്‌കൃഷി-സാംസ്‌കാരിക സൗഹൃദവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ഏഴാമത്കേരള ബാല കൃഷിശാസ്ത്ര കോണ്‍ഗ്രസിന്റെ  ഉദ്ഘാടനം കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ നിലവിളക്കു തെളിയിച്ചു നിര്‍വ്വഹിച്ചു.

ഏഴ് പതിപ്പുകള്‍ പിന്നിട്ട ബാല കൃഷി ശാസ്ത്ര കോണ്‍ഗ്രസ് അടുത്ത വര്‍ഷം  മുതല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു വളരെ വിപുലമായി, ഔപചാരികമായ ഒരു കാര്‍ഷികോത്സവമായി നടത്തുമെന്ന്  മന്ത്രി ശ്രീ വി.എസ്. സുനില്‍ കുമാര്‍ വാഗ്ദാനം നല്‍കി.

കെ. മുരളീധരന്‍ എം.എല്‍.എ. ആധ്യക്ഷം വഹിച്ച ചടങ്ങില്‍, ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി കെ. കെ. ശൈലജ ടീച്ചര്‍ കാര്‍ഷിക കലോത്സവം ഉദ്ഘാടനം ചെയ്തു .

കേരളബാലകൃഷി ശാസ്ത്ര കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ  സി.കെ.പീതാംബരന്‍ സ്വാഗത പ്രസംഗം നടത്തിയ ചടങ്ങില്‍ കാര്‍ഷിക പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം കാര്‍ഷികോല്‍പ്പാദന കമ്മീഷണറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ രാജുനാരായണ  സ്വാമി നിര്‍വ്വഹിച്ചു.

തുടര്‍ന്ന് ബാല കൃഷി ശാസ്ത്ര കോണ്‍ഗ്രസ് ഫസ്റ്റ് ലീഡറും ഹോളി ഏഞ്ചല്‍സ്  വിദ്യാര്‍ത്ഥിനിയുമായ കുമാരി സേറ  മറിയം ബെന്നി, ഐ.ടി. @ സ്‌കൂളിന്റെ എക്‌സിക്യൂട്ടീവ്  ഡയറക്ടര്‍ ശ്രീ. കെ.അന്‍വര്‍ സാദത്ത് എന്നിവര്‍ പ്രസംഗിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി. കെ. മധു, സിസ്സ ജനറല്‍ സെക്രട്ടറി ഡോ സി. സുരേഷ് കുമാര്‍, ബാലകൃഷിശാസ്ത്ര കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ശ്രീ എം.പി. ലോക്‌നാഥ്, എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Post your comments