Global block

bissplus@gmail.com

Global Menu

സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് പാൻകാർഡുകൾ നിർബന്ധമാക്കുന്നു

ന്യൂഡൽഹി:  ബാങ്ക് അക്കൗണ്ടുകളെ പാൻ കാർഡുമായി ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നിർദേശം . ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ഉള്ള  സേവിങ്സ് അക്കൗണ്ടുകൾക്കാണ് പാൻകാർഡ് വിവരങ്ങൾ കൂടി ചേർക്കേണ്ടത് .  

നിലവിൽ പാൻ കാർഡുകൾ ഇല്ലാത്തവർ ഫോറം 60 പ്രകാരമുള്ള സത്യവാങ്മൂലം അതാത്  ബാങ്കുകളിൽ  സമർപ്പിച്ചിരിക്കണം .

എത്ര വർഷം മുൻപുള്ള അക്കൗണ്ടുകൾ ആയാലും നിർബന്ധമായും പാൻ കാർഡ് വിവരങ്ങൾ നൽകിയിരിക്കണം. ഇത് ചെയ്യാത്ത അക്കൗണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കാനാണ് സര്‍ക്കാരി​ന്റെ നീക്കം.

ഫെബ്രുവരി 28ന് മുൻപ് പാൻ കാർഡ് വിവരങ്ങൾ   അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നാണ് ​ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ നവംബര്‍ ഒൻപത്  വരെയുള്ള നിക്ഷേപങ്ങളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാനും ആദായനികുതിവകുപ്പ് ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നോട്ട് നിരോധനത്തിന്  ശേഷം  കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണം തടയാനുള്ള  നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ  തീരുമാനം

Post your comments