Global block

bissplus@gmail.com

Global Menu

കൂടുതൽ വേഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഐ ആർ സി ടി സി റെയിൽ കണക്ട് ആപ്പ്

ന്യൂഡൽഹി: ഐ ആർ സി ടി സി  ഉപഭോക്താക്കൾക്കായി പുതിയ ആപ്പ് പുറത്തിറക്കുന്നു . ഉപഭോക്താക്കൾക്ക് അനായാസവും വേഗത്തിലും ഉപയോഗിക്കാൻ കഴിയും വിധമാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത് .

നിലവിൽ ലഭ്യമാകുന്ന ഐ ആർ സി ടി സി കണക്ട് ആപ്പിനെക്കാളും കൂടുതൽ കാര്യക്ഷമമായിട്ടായിരിക്കും പുതിയ ആപ്പ് പുറത്തിറക്കുക .

ഐ ആർ സി ടി സി റെയിൽ കണക്ട് എന്നപേരിലായിരിക്കും ആപ്പ് പുറത്തിറക്കുക .  ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ ടിക്കറ്റുകൾ ഈ ആപ്പിലൂടെ ബുക്ക് ചെയ്യാൻ സാധിക്കും .

യാത്രക്കാരുടെ വിവരങ്ങൾ ഒരിയ്ക്കൽ  ആപ്പിൽ ഉൾപ്പെടുത്തിയാൽ മതിയാകും പിന്നീട് ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ഓരോ തവണയും വിവരങ്ങൾ നൽകേണ്ടതില്ല .

ഐ ആർ സി ടി സി റെയിൽ കണക്ട് ആപ്പ് നിലവിലെ ഐ ആർ സി ടി സി വെബ് സൈറ്റുമായിട്ടും  ബന്ധിപ്പിച്ചിരിക്കും .

യാത്രക്കാരെ സംബന്ധിക്കുന്ന വിവരങ്ങൾ , ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം , റിസർവേഷനെ ക്കുറിച്ചുള്ള വിവരങ്ങൾ , ടിക്കറ്റ് റദ്ദാക്കിയതിന്റെ വിവരങ്ങൾ , ബുക്ക് ചെയ്ത യാത്രയെക്കുറിച്ച് മുൻകൂട്ടി വിവരം തരാനുള്ള സൗകര്യം തുടങ്ങിയവയും പുതിയ ഐ ആർ സി ടി സി റെയിൽ കണക്ട് ആപ്പിൾ ഉൾപ്പെടുത്തിയിട്ടുണ്ട് . അടുത്തയാഴ്ച ആപ്പ് ഉപഭോക്താക്കളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് .

Post your comments