തിരുവനന്തപുരം: എ.ടി.എം. കാര്‍ഡുപയോഗിച്ച് പണം പിൻവലിക്കുന്നതിന് ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കി തുടങ്ങി
നോട്ട് പിന്‍വലിച്ച സാഹചര്യത്തിൽ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം നവംബര്‍ 14 മുതല്‍ ഡിസംബര്‍ 31വരെ ബാങ്കുകൾ സര്‍വ്വീസ് ചാര്‍ജ് ഈടാക്കിയിരുന്നില്ല .
റിസര്‍വ്വ് ബാങ്ക് ഏര്‍പ്പെടുത്തിയ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണ് ബാങ്കുകള്‍ സര്‍വ്വീസ് ചാര്‍ജ് ഈടാക്കി തുടങ്ങിയത്.
നഗരങ്ങളില്‍ മൂന്നുതവണയും മറ്റുസ്ഥലങ്ങളില്‍ അഞ്ചുതവണയുമാണ് ഫീസില്ലാതെ എ.ടി.എം. കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നത്. എ.ടി.എം ഉപയോഗിച്ച് പണം പിൻവലിക്കുന്നതിന് 20 മുതല്‍ 25 രൂപവരെയും മറ്റിടപാടുകള്‍ക്ക് ഒമ്പതുരൂപയുമാണ് സര്‍വ്വീസ് ചാര്‍ജായി ഈടാക്കുന്നത് .
പരിധിക്കുശേഷം ബാലന്‍സ് പരിശോധനയ്ക്കായി എ.ടി.എം. കാര്‍ഡ് ഉപയോഗിച്ചാലും, മിനി സ്റ്റേറ്റ്‌മെന്റ് എടുക്കുന്നതിനായാലും ഫീസ് ബാധകമായിരിക്കും .
ബാങ്കുകൾക്ക് അനുസരിച്ച് സർവീസ് ചാർജിൽ വ്യത്യാസം വരാം. ബാങ്കുകളിൽ നിന്നും ദിവസവും പിന്‍വലിക്കാവുന്ന തുക 4,500 രൂപയാക്കിയിട്ടും ഒരാഴ്ചയില്‍ പിന്‍വലിക്കാവുന്നത് 24,000 രൂപ മാത്രമാണ്. ഇത്തരത്തിൽ ഒരു അധിക ഫീസ് കൂടി ഉപഭോക്താക്കളെ കൂടുതൽ ബുദ്ധിമുട്ടിലാക്കും.
Post your comments