Global block

bissplus@gmail.com

Global Menu

പേടിഎം പേയ്മെന്റ് ബാങ്ക് ഫെബ്രുവരിയിൽ

ന്യൂഡല്‍ഹി: കറൻസി രഹിത ഇടപാടുകൾക്ക് അനേകം ഉപഭോക്താക്കൾ ആശ്രയിച്ച  പേടിഎം പേയ്മെന്റ്  ബാങ്ക് ആരംഭിക്കാൻ ഒരുങ്ങുന്നു. 

പേയ്മെന്റ്സ് ബാങ്ക് തുടങ്ങാന്‍ പേടിഎമ്മിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകി . വണ്‍ 97 കമ്യൂണിക്കേഷന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് പേടിഎം. 

ഫെബ്രുവരി മുതൽ ബാങ്ക് പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് . നോയിഡയിലായിരിക്കും ആദ്യ പേടിഎം  പേയ്മെന്റ് ബാങ്ക്  ആരംഭിക്കുക .

നൂറ് മില്യൺ ഇൻഡ്യാക്കാരിലേക്ക് പേയ്മെന്റ്സ് ബാങ്ക് ഇടപാടുകൾ എത്തിക്കുകയാണ് പേടിഎം  ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത് . പേയ്മെന്റ്  ബാങ്ക്കൾക്ക്  ഒരാളിൽ നിന്നും ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപം മാത്രമേ സ്വീകരിക്കാൻ സാധിക്കുകയുള്ളു.

ഇത്തരം ബാങ്കുകൾ ക്രെഡിറ്റ് കാർഡുകൾ നൽകില്ല , ഡെബിറ്റ് കാർഡുകളും എ ടി എം സേവനങ്ങളും ലഭ്യമാക്കും. ഭാരതി എയര്‍ടെല്ലിന്റെ ഉപസ്ഥാപനമായ എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് മാത്രമാണ്  നിലവിൽ  പ്രവർത്തിക്കുന്ന ഒരേയൊരു  പേയ്മെന്റ് ബാങ്ക്

Post your comments