ന്യൂഡൽഹി : ഇരുചക്ര വാഹന പ്രേമികൾക്കായി റോയൽ എൻഫീൽഡ് ക്‌ളാസ്സിക്ക് 350 മോഡൽ റെഡിച്ച് സീരീസിൽ വാഹനങ്ങൾ പുറത്തിറക്കുന്നു.
1.46 ലക്ഷം രൂപയാണ് ന്യൂഡൽഹി എക്സ് ഷോറൂം വില . ക്‌ളാസ്സിക്ക് 350 മോഡൽ റെഡിച്ച് റെഡ് , ബ്ലൂ , ഗ്രീൻ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് വിപണിയിലേക്കെത്തുന്നത് .
1939-ല്‍ പുറത്തിറങ്ങിയ പ്രൊട്ടോടൈപ്പ് 125 സിസി റോയല്‍ ബേബി മോഡലില്‍ ഉപയോഗിച്ച റെഡിച്ച് മോണോഗ്രാം പുതിയ റെഡിച്ച് സീരീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത .
346 സിസി സിംഗില്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിന്‍ , 19.8 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കും നൽകുന്നു, 8 സ്പീഡ് ഗിയർബോക്‌സാണ് വാഹനത്തിലുള്ളത്.
വ്യത്യസ്ഥമായ നിറങ്ങളിൽ എത്തുന്ന വാഹനത്തിന് മെക്കാനിക്കലായി അധികം സവിശേഷതകൾ പറയാനില്ല . ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ക്‌ളാസ്സിക്ക് 350 സീരീസിലുള്ള റോയൽ എൻഫീൽഡ് ബൈക്കുകളുടെ പുതിയ നിറഭേദം വിപണിയിൽ മികച്ച നേട്ടം കൈവരിക്കാനുകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി 7 മുതൽ രാജ്യത്തെ എല്ലാ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പിലും വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കും.
Post your comments