ന്യൂഡൽഹി : രാജ്യത്തെ ആദ്യ ആധാര്‍ ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ ആധാര്‍ പേയ്ക്ക് ഐ ഡി എഫ് സി ബാങ്ക് തുടക്കം കുറിച്ചു.
പ്രധാനമായും റീട്ടെയില്‍ വ്യാപാരികളെ ഉദ്ദേശിച്ചാണ് പുതിയ ആധാര്‍ പേയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി (യുഐഡിഎഐ), നാഷനല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ (എന്‍പിസിഐ) എന്നിവയുമായി സഹകരിച്ചാണ് ഐഡിഎഫ്സി ബാങ്ക് 'ആധാര്‍ പേ' സൗകര്യം വികസിപ്പിച്ചിരിക്കുന്നത്.
വ്യാപാരികൾക്ക് ബയോമെട്രിക് സംവിധാനമുള്ള ആന്‍ഡ്രോയ്ഡ് മൊബൈലുകളിൽ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം . ഉപഭോക്താക്കള്‍ ഇടപാടുകൾക്ക് വേണ്ടി ആധാർ നമ്പർ മാത്രം നൽകിയാൽ മതിയാകും . ആധാറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ബാങ്ക് അക്കൗണ്ട് വഴി ഇടപാട്നടത്താവുന്നതാണ് . ഇടപാട് നടത്തുന്ന തുക നേരിട്ട് വ്യാപാരിയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റാവും.
ഈ ആപ്പ് വഴി നടത്തുന്ന ഇടപാടുകള്‍ക്ക് വ്യാപാരികളിൽ നിന്നോ ഉപഭോക്താക്കളിൽ നിന്നോ യാതൊരു വിധത്തിലുള്ള ചാര്‍ജുകളും ഈടാക്കില്ല . ആദ്യഘട്ടത്തില്‍ ആന്ധ്രാപ്രദേശ്, ഡല്‍ഹി, ബിഹാര്‍ എന്നിവിടങ്ങളിലാണ് ആധാര്‍ പേയുടെ സേവനം ലഭ്യമാകുക .
Post your comments