Global block

bissplus@gmail.com

Global Menu

ഇന്റർനെറ്റ് ഇല്ലെങ്കിലും ഇനി പേയ്ടിഎം സേവനങ്ങൾ ലഭ്യമാകും

ന്യൂഡൽഹി :  ഓൺലൈൻ സാമ്പത്തിക സേവനങ്ങൾ പ്രധാനം ചെയ്യുന്ന പേയ്ടിഎം കൂടുതൽ ഉപഭോക്താക്കളെ ലക്‌ഷ്യം വച്ച് പുതിയ സേവനങ്ങളുമായി രംഗത്തെത്തുന്നു.

ഇന്റർനെറ്റ് സൗകര്യമില്ലാതെ തന്നെ പേയ്ടിഎം ഉപയോഗിക്കാനുള്ള അവസരമാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത് . 180018001234 എന്ന ടോൾ ഫ്രീ നമ്പറിലൂടെ ഉപഭോക്താക്കൾക്ക്  പേയ്ടിഎം ഉപയോഗിക്കാൻ കഴിയുന്നതാണ് പുതിയ പദ്ധതി .

ടോൾ ഫ്രീ നമ്പറിലൂടെ ഉപഭോക്താവിന്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്ത്  4 അക്കമുള്ള  പേയ്ടിഎം പിൻ നമ്പർ കൂടി ഉൾപ്പെടുത്തിയതിന് ശേഷം പണമിടപാടുകൾ നടത്താവുന്നതാണ് . സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാൻ കഴിയാത്ത ഉപഭോക്താക്കൾക്കും ഈ സേവനം ഉപയോഗപ്പെടുത്തി  പേയ്ടിഎം  ഇടപാടുകൾ നടത്താവുന്നതാണ് .

ടാക്സി , ട്രാവൽ ബുക്കിങ് , പെട്രോൽ പമ്പ് , ആശുപത്രികൾ , കോഫിഷോപ്  തുടങ്ങി വിവിധമേഖലയിലൂള്ള വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും പുതിയ സേവനം പ്രയോജനപ്പെടുത്താവുന്നതാണ് . ഇന്റർനെറ്റ് , സ്മാർട്ട്ഫോൺ സേവനങ്ങൾ ഇപ്പോഴും ലഭ്യമല്ലാത്തവർക്ക്‌ പേയ്ടിഎം ന്റെ പുതിയ സേവനം ഏറെ ഗുണം ചെയ്യും .

Post your comments