Global block

bissplus@gmail.com

Global Menu

വ്യാപാര്‍ 2017: ഹൈദരാബാദില്‍ വ്യവസായ വകുപ്പിന്റെ പ്രചരണയോഗം

തിരുവനന്തപുരം: ആന്ധ്രാ, തെലങ്കാന മേഖലയിലെ ബയര്‍മാരെ ലക്ഷ്യമിട്ട് കേരള സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് വ്യാപാര്‍ 2017-നായി പ്രചരണ പരിപാടി സംഘടിപ്പിച്ചു.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുമായി(ഫിക്കി) സഹകരിച്ച് ഹൈദരാബാദിലെ ഹോട്ടല്‍ താജ് ഡെക്കാണില്‍വച്ചാണ് പ്രചരണ പരിപാടി നടന്നത്.

ചെറുകിട-ഇടത്തരം സംരംഭകര്‍ക്കായി (എസ്എംഇ) ഫെബ്രുവരി രണ്ടു മുതല്‍  നാലു വരെ കൊച്ചി ബോള്‍ഗാട്ടി പാലസില്‍  നടക്കുന്ന മൂന്നു ദിവസത്തെ ബി2ബി മീറ്റാണ് വ്യാപാര്‍ 2017. വ്യാപാര്‍ 2017-ല്‍  കേരളത്തിലെ എസ്എംഇ ഉത്പാദനരംഗത്തിന്റെ ശക്തി വ്യക്തമാക്കുന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിച്ചു.

ഭക്ഷ്യസംസ്‌കരണം, കൈത്തറി വസ്ത്രങ്ങളും തുണിത്തരങ്ങളും, റബര്‍, കയര്‍ ഉത്പ്പന്നങ്ങള്‍, ആയൂര്‍വേദവും പച്ചിലമരുന്നുകളും, ഇലക്ട്രിക്കല്‍-ഇലക്ട്രോണിക്‌സ്, പരമ്പരാഗത വിഭാഗങ്ങളായ കരകൗശലം, മുള തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വ്യാപാര്‍ മേളയില്‍ഈ വ്യവസായങ്ങളിലെ ഉത്പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഇതുവഴി കേരളത്തില്‍നിന്നുള്ള വില്‍പ്പനക്കാരുമായും നിര്‍മാതാക്കളുമായും നേരിട്ട് ഇടപെടാനും സംവദിക്കാനും ബയര്‍മാര്‍ക്ക് അവസരം ലഭിക്കും. ബിസിനസ് ഹൗസുകള്‍, ഉപഭോക്താക്കള്‍, വ്യാപാര സംഘങ്ങള്‍, കയറ്റുമതി സംഘങ്ങള്‍, വാണിജ്യ, വ്യവസായ, വിപണന, കയറ്റുമതി സംഘങ്ങളുടെ പ്രതിനിധികള്‍ എന്നിവരാണ് ബയര്‍മാരായി എത്തുക.

Post your comments