ന്യൂഡൽഹി : രാജ്യത്തെ ട്രെയിന്‍ ടിക്കറ്റ് കൗണ്ടറുകള്‍ ഡിജിറ്റൽ പണമിടപാടിന് സൗകര്യമൊരുക്കുന്നു .12,000 ട്രെയിന്‍ ടിക്കറ്റ് കൗണ്ടറുകളിലാണ് പദ്ധതി നടപ്പാക്കുക.
ഡിസംബർ 31 ഓടെ റെയിൽവേ ടിക്കറ്റ് കൗണ്ടറുകളിൽ ഡിജിറ്റല്‍ സേവനങ്ങൾ ലഭ്യമായി തുടങ്ങും . ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ടിക്കറ്റുകളും മറ്റു സേവനങ്ങളും പ്രയോജനപ്പെടുത്താൻ സാധിക്കും .
15,000ത്തോളം പോയിന്റ് ഓഫ് സെയില്‍(പിഒഎസ്) മെഷീനുകളാണ് റെയിൽവേ ഇതിനായി സജ്ജമാക്കുന്നത് . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ സേവനം പുതിയ പദ്ധതിക്കായി പ്രയോജനപ്പെടുത്തും .
നഗരത്തിലുള്ള റെയിൽവേ കൗണ്ടറുകളിലായിരിക്കും ഡിജിറ്റൽ സേവനങ്ങൾ ആദ്യം ലഭ്യമാക്കുക . പുതിയ പദ്ധതിയിലൂടെ സമയലാഭവും , കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ സാധിക്കും എന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത് .റെയിൽവെ മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളൂം ഡിജിറ്റലാക്കാനാണ് റെയിൽവേ ആലോചിക്കുന്നത് .
Post your comments