Global block

bissplus@gmail.com

Global Menu

യൂബര്‍ ടാക്സി ബുക്ക് ചെയ്യാൻ ഇനി ഡയല്‍ ആന്‍ യൂബര്‍

ന്യൂഡൽഹി : പ്രമുഖ ഓൺലൈൻ ടാക്സി  സേവനദാതാക്കളായ യൂബര്‍ തങ്ങളുടെ ഉപഭോക്താക്കൾക്കായി 'ഡയല്‍ ആന്‍ യൂബര്‍' എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു.

പുതിയ  ഡയല്‍ ആന്‍ യൂബര്‍  ഫീച്ചർ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ബ്രൗസറിലൂടെ യൂബര്‍ ടാക്‌സികൾ ബുക്ക് ചെയ്യാൻ സാധിക്കും.  

രാജ്യത്തെ 29 നഗരങ്ങളിലാണ് ഡയല്‍ ആന്‍ യൂബര്‍ ഫീച്ചര്‍ ലഭ്യമാവുക. dial.uber.com എന്ന വിലാസം മൊബൈല്‍ ഫോണ്‍ ബ്രൗസറില്‍ നൽകിയതിന് ശേഷം മെബൈല്‍ നമ്പര്‍ നല്‍കി യൂബര്‍ പേജില്‍ ലോഗിന്‍ ചെയ്യുക അതിനു ശേഷം ലഭിക്കുന്ന നിർദേശങ്ങൾ അനുസരിച്ച് യാത്ര തുടങ്ങേണ്ട സ്ഥലം ,സമയം തുടങ്ങി വിവിധ നിർദ്ദേശങ്ങൾ നൽകി  യൂബർ ടാക്‌സികൾ ബുക്ക് ചെയ്യാവുന്നതാണ്.

ഡയല്‍ ആന്‍ യൂബര്‍ സംവിധാനത്തിലൂടെ ഡ്രൈവറുമായും ഉപഭോക്താവിന് സംസാരിക്കാൻ സാധിക്കും . എന്നാൽ ബുക്ക് ചെയ്ത യാത്ര റദ്ദാക്കുന്ന സാഹചര്യത്തില്‍ ചെറിയ തുക അടുത്ത യാത്രയില്‍ നിന്നും യൂബര്‍ ഈടാക്കും.

ആദ്യഘട്ടത്തില്‍  കൊച്ചി, നാഗ്പൂര്‍,ഗുവാഹത്തി, ജോധ്പൂര്‍ എന്നീ നാല് നഗരങ്ങളിലാകും ഈ ഫീച്ചര്‍ ലഭ്യമാക്കുക . 

Post your comments