ന്യൂഡൽഹി : മോട്ടോറോള മോട്ടോ എം അധികം വൈകാതെ ഇന്ത്യൻ വിപണയിൽ അവതരിപ്പിച്ചേക്കുമെന്ന് സൂചനകൾ . മോട്ടോറോള ട്വിറ്ററിലൂടെയാണ് മോട്ടോ എം സീരിസ് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിനെ കുറിച്ച് സൂചന നൽകിയത് .
5.5 ഇഞ്ച് ഫുൾ എച്ച് ഡി അമോലെഡ് ഡിസ്‌പ്ലേയിലാണ് മോട്ടോ എം എത്തുക . മീഡിയടെക് P15 ഒക്ട കോർ പ്രോസസർ ആണ് മോട്ടോ എം നുള്ളത് . 4GB റാമിനൊപ്പം 32GB സ്റ്റോറേജ് മെമ്മറിയും ഉറപ്പുവരുത്തുന്ന മോട്ടോ എംന്റെ സ്റ്റോറേജ് മെമ്മറി മൈക്രോ എസ് ഡി കാർഡ് വഴി 128 GB വരെ ഉയർത്താവുന്നതാണ് .
8MP മുൻ ക്യാമറയോടൊപ്പം f/2.0 അപ്പേച്ചറോടുകൂടിയ 16MP പിൻ ക്യാമറയാണ് മോട്ടോ എം ന്റെ മറ്റൊരു പ്രത്യേകത . വാട്ടർ പ്രൂഫ് റെസിസ്റ്റൻസ് ഉറപ്പുവരുത്തുന്നതാണ് മോട്ടോ എം സീരിസ്. ആൻഡ്രോയ്ഡ് 6.0 മാഷ്മല്ലോ ഒഎസിൽ പ്രവർത്തിക്കുന്ന മോട്ടോ എം ന് 3050 എം എ എച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത് .
3.5 mm ഓഡിയോ ജാക്ക് , എഫ് എം റേഡിയോ , ഡോൾബി അറ്റ് മോസ് ,ബ്ലൂടൂത്ത് , വൈഫൈ തുടങ്ങിയവയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 20,000 രൂപയായിരിക്കും മോട്ടോറോളയുടെ ഈ പുതിയ മോഡലിന്റെ വില .
Post your comments