ന്യൂഡല്‍ഹി: നിരോധിച്ച 500 ,1000 രൂപയുടെ പഴയ നോട്ടുകൾ ബാങ്കുകള്‍ വഴി മാറിയെടുക്കാനുള്ള സൗകര്യം നിർത്തലാക്കാൻ കേന്ദ്ര സർക്കാർ നീക്കം നടക്കുന്നതായി റിപ്പോർട്ട് . പകരം പഴയ നോട്ടുകള്‍ സ്വന്തം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാൻ ആണ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശമെന്നാണ് പുതിയ വെളിപ്പെടുത്തൽ .
നിക്ഷേപിച്ച തുക എ ടി എം വഴിയോ,ചെക്ക് മുഖേനയോ പരിധി അനുസരിച്ച് പിൻവലിക്കാം . ഈ മാസം അവസാനത്തോടെ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത് .
ഡിസംബര്‍ 30 വരെ നോട്ടുകൾ മാറ്റി വാങ്ങാം എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു .ഡിസംബര്‍ 30 നു ശേഷം റിസര്‍വ് ബാങ്കിന്റെ തെരഞ്ഞെടുത്ത ശാഖകളിലും നോട്ടുകൾ മാറ്റിവാങ്ങാം എന്നായിരുന്നു നിർദ്ദേശം . തുടക്കത്തിൽ മാറ്റിവാങ്ങാവുന്ന തുകയുടെ പരിധി പ്രതിദിനം 4,000 രൂപ ആയിരുന്നു. ഇത് 4,500 ആക്കി ഉയര്‍ത്തിയിരുന്നു എങ്കിലും പിന്നീട് അത് 2000 ആയി കുറച്ചിരുന്നു. ഈ മാസം എട്ടിനാണ് രാജ്യത്തെ 500, 1000 നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
ശനിയാഴ്ച ബാങ്കുകളില്‍നിന്ന് മുതിര്‍ന്ന പൗരന്മാര്‍ക്കു മാത്രമേ പഴയനോട്ടുകൾ മാറ്റിവാങ്ങാൻ സാധിക്കു . പൊതു- സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, സഹകരണബാങ്കുകള്‍, ഗ്രാമീണബാങ്കുകള്‍ തുടങ്ങിയ ബാങ്കുകളിലെല്ലാം ശനിയാഴ്ച മുതിര്‍ന്ന പൗരന്മാര്‍ക്കു മാത്രമേ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കൂ. മാറ്റിയെടുക്കുന്ന പുതിയ നോട്ടുകൾക്ക് ചില്ലറ ലഭിക്കാത്തതും ജനത്തെ ബുദ്ധിമുട്ടിലാക്കുന്നുണ്ട് .
Post your comments