ന്യൂഡൽഹി : വിദേശ വെബ്‌സൈറ്റുകളിൽ നിന്നും സിനിമകൾ ഡൗൺലോഡ് ചെയ്യുന്നതിന് നികുതി ചുമത്തുവാൻ കേന്ദ്രസർക്കാർ തീരുമാനം. ഓരോ ഡൗണ്‍ലോഡിങ്ങിനും 15 ശതമാനം നികുതി ചുമത്താനാണ് കേന്ദ്രസർക്കാരിന്റെ പുതിയ നയം .
സിനിമകള്‍ക്ക് പുറമേ പാട്ടുകള്‍, ടെലിവിഷന്‍ പരിപാടികൾ,വെബ് സബ്സ്ക്രിപ്ഷന്‍,സംഗീതം, ഇ.ബുക്ക്,ക്ലൗഡ് സ്പേസ് തുടങ്ങിയവ ഡൗണ്‍ലോഡ് ചെയ്യുന്നത്തിനും നികുതി ബാധകമായിരിക്കും.
ഡിസംബര്‍ ഒന്നു മുതല്‍ പുതിയ നികുതി നയം പ്രാബല്യത്തിൽ വരും.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് ആണ് ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയത്.വിദേശ സിനിമാസൈറ്റുകള്‍ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആസ്വാദകര്‍ക്കാണ് ഇതുമൂലം ബുദ്ധിമുട്ടുണ്ടാകാന്‍ പോകുന്നത്.
ഇന്ത്യയിലെ വെബ്സൈറ്റുകളില്‍ മാത്രമാണ് ഇപ്പോൾ സേവന നികുതി നടപ്പിലാക്കുന്നത്. ഡിസംബർ ഒന്നുമുതൽ വിദേശ സൈറ്റുകള്‍ക്കും നികുതി ബാധകമാക്കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് വ്യക്തമാക്കി .
Post your comments