ന്യൂഡൽഹി : പ്രമുഖ ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ഔഡി തങ്ങളുടെ പുതിയ പതിപ്പായ ഔഡി RS 7പെര്‍ഫോമെന്‍സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു .
1.6 കോടി രൂപയാണ് ഡൽഹി എക്സ് ഷോറൂം വില .4.0 ലിറ്റര്‍ TFSI ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിനാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 596 ബിഎച്ച്പി ആണ് ഔഡി RS 7പെര്‍ഫോമെൻ സിന്റെ എഞ്ചിൻ കരുത്ത് . ഇത് ഔഡി RS 7ന്റെ എഞ്ചിൻ കരുതിനേക്കാളും 44ബിഎച്ച്പി കൂടുതലാണ് . 700 എന്‍എം ടോര്‍ക്കും എഞ്ചിന്‍ പ്രധാനം ചെയ്യുന്നുണ്ട് .
മണിക്കൂറില്‍ 305 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗത. 8 സ്‌പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനാണ് വാഹനത്തിനുള്ളത്. പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗതയിലെത്താൻ ഔഡി RS 7പെര്‍ഫോമെന്‍സിന് 3.7 സെക്കൻഡുകൾ മതി .മുൻ പതിപ്പിന് 3.9 സെക്കൻഡുകൾ വേണമായിരുന്നു .
മൾട്ടി ഫങ്ഷൻ ട്രിപ്പ് കമ്പ്യൂട്ടർ, ഓട്ടോ ഓൺ /ഓഫ് ഹെഡ് ലൈറ്റ്, 8.0 ഇഞ്ച് കളർ സ്ക്രീൻ , ബ്ലൂടൂത്ത് , ഓഡിയോ സ്ട്രീമിങ് , സാറ്റലൈറ്റ് നാവിഗേഷൻ , 12 സ്പീക്കർ , 600 വാട്ട് ബോസ് ഓഡിയോ . എന്നിവയാണ് വാഹനത്തിന്റെ മറ്റു പ്രത്യേകതകൾ. നീല നിറത്തിലാണ് ഔഡി RS 7പെര്‍ഫോമെന്‍സ് വിപണിയിലെത്തിയിരിക്കുന്നത്.
Post your comments