ന്യൂഡൽഹി : ഡസ്റ്ററിന്റെ ഏറ്റവും പുതിയ എക്സ്ട്രീം കൺസെപ്റ്റ് മോഡൽ റെനോൾട്ട് അവതരിപ്പിച്ചു .
ബ്രസീലിലെ സാവോപോളോ ഓട്ടോ എക്സ്പോയിലാണ് റെനോൾട്ട് ആദ്യമായി അവതരിപ്പിച്ചത്.
143bhp പവർ ഉൽപ്പാദിപ്പിക്കുന്ന 2 ലിറ്ററിന്റെ 4 സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത് . 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് വാഹനത്തിനുള്ളത് .
ഏതു തരം റോഡിലും ഉപയോഗിക്കാവുന്ന ടയറുകൾ, ഹൈ ബീം എൽ.ഇ.ഡി ലൈറ്റുകൾ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, മുന്നിലും പിന്നിലും സ്കിഡ് പ്ലേറ്റുകൾ, പ്ലാസ്റ്റിക് റൂഫ് റെയിലുകൾ ,4WD സ്റ്റീയറിങ്ങുകൾ, സ്‌നോർക്കൽ എന്നിവയെല്ലാമാണ് വാഹനത്തി മറ്റു പ്രത്യേകതകൾ .ചുവപ്പ് , കറുപ്പ് നിറങ്ങളിലാണ് റെനോൾട്ടിന്റെ ഇൻറീരിയർ ഒരുക്കിയിരിക്കുന്നത്.
റെനോൾട്ട് ഇന്ത്യയിൽ എപ്പോൾ ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല . ഡസ്റ്ററിന്റെ സ്‌പെഷ്യൽ എഡിഷൻ മോഡൽ റെനോൾട്ട് നേരത്തെ ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു.
Post your comments