Global block

bissplus@gmail.com

Global Menu

വോഡാഫോൺ 4 ജി സേവനങ്ങൾ വിപുലമാക്കുന്നു

തിരുവന്തപുരം : വോഡാഫോൺ സൂപ്പർ നെറ്റ് 4 ജി ഒൻപതു സർക്കിളുകളിൽ വിജയകരമായി അവതരിപ്പിച്ചതിന് പിന്നാലെ എട്ട് പുതിയ സർക്കിളുകളിലായി  2400 പട്ടണങ്ങളിൽ കൂടി അവതരിപ്പിക്കും . 20​17 മാർച്ചോടെ  ഈ 2400 പട്ടണങ്ങളിലും ലോകത്തിലെ ഏറ്റവും വിപുലമായ 4ജി ശൃംഖല  ലഭ്യമാക്കുമെന്ന് വോഡാഫോൺ  ഇന്ത്യ പ്രഖ്യാപിച്ചു .

അസ്സം - നോർത്ത് ഈസ്റ്റ് , മഹാരാഷ്ട്ര - ഗോവ,ഒഡിഷ , പഞ്ചാബ് , രാജസ്ഥാൻ, തമിഴ്നാട് , യുപി .(വെസ്റ്റ് ) എന്നീ സർക്കിളുകളിലാകും ഉടൻ ഈ സേവനം ലഭ്യമാക്കുക ​ . മുംബൈ , ഡൽഹി - എൻ സി ആർ , കൊൽക്കൊത്ത ,കർണ്ണാടക , കേരളം , ഹരിയാന , ഗുജറാത്ത് , യുപി (ഈസ്റ്റ് ) പശ്ചിമ ബംഗാൾ എന്നിടങ്ങളിൽ ഇപ്പോൾ വോഡാഫോൺ 4 ജി സേവനങ്ങൾ ലഭ്യമാണ് .

കോടിക്കണക്കിന് വരുന്ന ഉപഭോക്താക്കൾക്ക് ലോകോത്തര ഡാറ്റാ ഉപയോഗം സാധ്യമാക്കും വിധം തങ്ങളുടെ  4 ജി സേവനം സുപ്രധാന സർക്കിളുകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് പുതിയ ഘട്ടം 4 ജി സേവനങ്ങൾ അവതരിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കവെ വോഡാഫോൺ ഇന്ത്യയുടെ മാനേജിങ് ഡയറക്‌ടറും സി ഇ ഒ യുമായ സുനിൽ സൂദ് പറഞ്ഞു .

വോഡാഫോൺ ഇന്ത്യ അടുത്തിടെ തങ്ങളുടെ മുഴുവൻ  ശൃംഖലയും വോഡാഫോൺ സൂപ്പർനെറ്റ് ആയി മെച്ചപ്പെടുത്തി ഉപഭോക്താക്കൾക്ക് ഉന്നതമായ അനുഭവം ലഭ്യമാക്കിയിരുന്നു . 

Post your comments