തിരുവനന്തപുരം : കേരളത്തിലെ അക്ഷയ കേന്ദ്രങ്ങളിലൂടെ ഇനിമുതൽ എല്‍.ഇ.ഡി ബൾബുകളും ലഭ്യമാകുന്ന കാലം വരുന്നു . 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായാണ് അക്ഷയ കേന്ദ്രങ്ങളിൽ ബൾബ് നിർമ്മാണം ആരംഭിക്കുന്നത് .കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന് കീഴിലുള്ള 'എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡി'ന്റെ (ഇ.ഇ.എസ്.എല്‍.) സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത അക്ഷയ കേന്ദ്രങ്ങള്‍ക്ക് ബള്‍ബുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അസംബ്ലിങ് കിറ്റുകള്‍ ഒരുമാസത്തിനകം വിതരണം ചെയ്ത് പരിശീലനം നൽകും . എല്‍.ഇ.ഡി. ബള്‍ബുകള്‍ കൂടാതെ ഫാനുകള്‍, ട്യൂബ് ലൈറ്റുകള്‍ എന്നിവയും അക്ഷയ ബ്രാന്‍ഡില്‍ അധികം വൈകാതെ തന്നെ വിപണിയിലെത്തും.
2.29 ലക്ഷം അക്ഷയ കേന്ദ്രങ്ങൾ ആണ് രാജ്യത്ത് ആകെയുള്ളത് , ഇവിടെയെല്ലാം പദ്ധതി നടപ്പിലാക്കാനാണ് ശ്രമിക്കുന്നത് . കേരളം ഉൾപ്പെടെയുള്ള അക്ഷയ കേന്ദ്രങ്ങളിലൂടെ 2 .5 കോടിയോളം ആളുകൾക്ക് തൊഴില്‍ നൽകാൻ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
Post your comments