തിരുവനന്തപുരം : ഐ. ടി. / ഐ.ടി.ഇ.എസ്. മേഖലയില്‍ വിജയകരമായി ഒരു ദശാബ്ദം പൂര്‍ത്തിയാക്കുന്ന തിരുവനന്തപുരം ടെക്നോപാര്‍ക്ക് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ഫൈക്കണ്‍, ഓസ്ട്രേലിയയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ച് പാശ്ചാത്യ രാജ്യങ്ങളിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു.
വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള മികച്ച സാങ്കേതിക വിദ്യ പ്രദാനം ചെയ്യുന്ന ഫൈക്കണ്‍ ഓസ്ട്രേലിയയിലെ ക്ഷീര വ്യവസായത്തിനു നല്‍കിയ സാങ്കേതിക സേവനങ്ങള്‍ കൊണ്ട് ചരിത്രം തിരുത്തിക്കുറിച്ച് കൊണ്ടാണ് പാശ്ചാത്യ വിപണിയെ കൂടുതല്‍ ലക്ഷ്യം വയ്ക്കുന്നത്. ഈ വര്‍ഷം പത്താം പിറന്നാള്‍ ആഘോഷിക്കുന്ന ഫൈക്കണ്‍, ഓസ്ട്രേലിയയിലെ സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ സ്റ്റാര്‍ട്ട് അപ്പ് ബിസിനസ് എന്ന കമ്പനിയുമായി തന്ത്രപ്രധാനമായ കരാറില്‍ പങ്കാളികളാകും.
ഉപഭോക്താക്കള്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശങ്ങളും വിദ്യാഭ്യാസവും, പരിശീലനവും, നേതൃത്വ പാടവവും പ്രദാനം ചെയ്യുന്ന ദ സ്റ്റാര്‍ട്ട് അപ്പ് ബിസിനസിനു ഫൈക്കണിന്‍റെ സുസജ്ജമായ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനാകുമ്പോള്‍, ഈ പുതിയ പങ്കാളിത്തം ഫൈക്കണിന് നേതൃത്വ പാടവവും, കണ്‍സള്‍ട്ടിങ് മികവും പകര്‍ന്നു നല്‍കാനാകും.
Post your comments