Global block

bissplus@gmail.com

Global Menu

എസ് ബി ഐ : ഭവന വായ്പാനിരക്കിൽ ഇളവ്

ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭാവന വായ്പാ പലിശ  നിരക്കുകളിൽ ഇളവ് വരുത്തി . ഉത്സവ സീസൺ കണക്കിലെടുത്താണ് ഭവന വായ്പാനിരക്കിൽ എസ് ബി ഐ ഇളവ് പ്രഖ്യാപിച്ചത്. 

ഭവന വായ്പകള്‍ക്ക് എസ്ബിഐ 0.15 ശതമാനം  പലിശ നിരക്കാണ് കുറച്ചത്. അതായത് 9.15% ശതമാനമാണ് ഭവന വായപ്കളുടെ പലിശനിരക്ക് .75 ലക്ഷം രൂപ വരെയുള്ള വായ്പകൾക്കാണ് പുതിയ നിരക്ക് ലഭിക്കുക.

അതായത്  50 ലക്ഷത്തിന്‍െറ വായ്പ എടുക്കുന്ന വ്യക്തിക്ക്  വായ്പയില്‍ പ്രതിമാസ അടവില്‍ 542 രൂപയുടെ കുറവും 30 വര്‍ഷ കാലയളവില്‍ രണ്ടുലക്ഷം രൂപയുടെ കുറവുമാണ് തിരിച്ചടവില്‍ ഉണ്ടാവുക.  ​

ഇത്തരത്തിൽ ലഭിക്കുന്ന  542 രൂപ പ്രതിമാസം റെക്കറിങ് ഡിപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ വായ്പ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം​ ആറു ലക്ഷം രൂപയോളം ലാ​ഭിക്കാനാകും . ആറു വർഷത്തെ പലിശനിരക്ക് പരിശോധിച്ചാൽ ഏറ്റവും താഴ്ന്ന പലിശ നിരക്കാണിത്‌ .

Post your comments