ന്യൂഡല്‍ഹി: ട്രെയിൻ യാത്രികർക്ക് സ്റ്റേഷനിൽ നിന്നുള്ള തുടർയാത്രകൾക്ക് ഇനി ബുദ്ധിമുട്ടുണ്ടാകില്ല . ഇന്ത്യന്‍ റെയില്‍വേയും പ്രമുഖ ടാക്സി അഗ്രിഗേറ്ററായ യൂബറും കൈകോർക്കുന്നു .
മിതമായ നിരക്കിൽ യാത്രാ സൗകര്യം പ്രധാനം ചെയ്യുന്ന യൂബർ ഇതിനോടകം തന്നെ ജനങ്ങൾക്കിടയിൽ പ്രചാരം നേടിയിട്ടുണ്ട് .റെയിൽവേയുടെ വെബ്സൈറ്റിൽ യൂബർ ആപ്പ് സൗകര്യം ഏർപ്പെടുത്തുന്നതിനൊപ്പം തെരഞ്ഞെടുത്ത സ്റ്റേഷനുകളിൽ യാത്രക്കാരെ സഹായിക്കുന്നതിനായി യൂബർ എയ്ഡ് പോസ്റ്റുകളും സ്ഥാപിക്കും .
ആദ്യഘട്ടത്തില്‍ പ്രധാന നഗരങ്ങളിലെ സ്റ്റേഷനുകളിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ഈ പദ്ധതി നടപ്പാക്കുന്നതു വഴി കമ്മീഷന്‍ ഇനത്തില്‍ റെയില്‍വേയ്ക്ക് പ്ര തിവര്‍ഷം 150 കോടി രൂപ ലഭിക്കുമെന്നാണു പ്രാഥമിക കണക്ക്.
ലക്ഷകണക്കിന് യാത്രക്കാർ യാത്രചെയ്യുന്ന സ്റ്റേഷനുകൾ ആയതിനാൽ പദ്ധതി വിജയമാകുമെന്നാണ് റയിൽവേ പ്രതീക്ഷിക്കുന്നത് . എന്നാൽ മിതമായ നിരക്കിലുള്ള യൂബർ ടാക്സി സേവനങ്ങൾ മറ്റ് ഓട്ടോറിക്ഷ , ടാക്സി തൊഴിലാളികളെ ബാധിച്ചേക്കും.
Post your comments