Global block

bissplus@gmail.com

Global Menu

മികച്ച സാങ്കേതിക വിദ്യയുമായി സോണി ബ്രാവിയ ഇസഡ് 9 ഡി ടെലിവിഷനുകൾ

കൊച്ചി: സോണി ബ്രാവിയ കെഡി-65 ഇസഡ് ​ 9 ഡി ടെലിവിഷന്‍  ഇന്ത്യയില്‍  അവതരിപ്പിച്ചു. ഇസഡ് വിഭാഗത്തിലുള്ള ഈ ശ്രേണി ഡിസ്പ്ളേ സാങ്കേതിക വിദ്യയില്‍ ഏറ്റവും മികവ്  പുലർത്തുന്നതാണ്​.

പുതുതായി വികസിപ്പിച്ചെടുത്ത 4 കെ ഇമേജ് പ്രൊസസര്‍, 4 കെ എച്ച്ഡിആര്‍ പ്രോസസ്സര്‍ എക്സ്1 ഉം  വേറിട്ട ബാക്ക് ലൈറ്റ് സാങ്കേതിക വിദ്യയിലുള്ള ബാക്ക് ലൈറ്റ് മാസ്റ്റര്‍ ഡ്രൈവും  ബ്രാവിയ ഇസഡ് 9 ഡി ശ്രേണിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

ബൃഹത്തായ കളര്‍ എക്സ്പ്രഷനിലൂടെയും അസാധാരണമായ കോണ്‍ട്രാസ്റ്റിലൂടെയും  ഇതുവരെയില്ലാത്ത ഒരു കാഴ്ചാനുഭവം നല്‍കുന്നു. ഒബ്ജക്റ്റ് ആസ്പദമാക്കിയുള്ള എച്ച്ഡിആര്‍ റീമാസ്റ്റര്‍, ഇരട്ട ഡാറ്റാബേസ്  പ്രോസസിങ്, സൂപ്പര്‍ ബിറ്റ് മാപ്പിംഗ് 4കെ എച്ച്ഡിആര്‍ എന്നിങ്ങനെ മൂന്ന് സാങ്കേതിക വിദ്യകളാണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്‍റര്‍നെറ്റ് വീഡിയോ, എച്ച്ഡിഎംഐ, യുഎസ്ബി പോര്‍ട്ട് എന്നിവയില്‍ നിന്ന് വരുന്ന   എച്ച്ഡിയിലുള്ള ചിത്രങ്ങളെ കളറും കോണ്‍ട്രാസ്റ്റും ക്രമീകരിച്ച്  4 കെ എച്ച്ഡിആര്‍ നിലവാരത്തിലേക്ക് മാറ്റാനും ഇതിന് സാധിക്കും.

സ്വാഭാവിക നിറങ്ങള്‍ ഉള്ളവയെ അങ്ങനെ നില നിര്‍ത്താനും,അനാവശ്യ ശബ്ദങ്ങള്‍ കുറയ്ക്കാനും  സാധിക്കുന്നതാണ് സോണിയുടെ പുതിയ ബ്രാവിയ ഇസഡ് 9 ഡി. മിഴിവാര്‍ന്ന കാഴ്ചാനുഭവമാണ് ബ്രാവിയയുടെ ഈ മുന്‍നിര ശ്രേണിയിലൂടെ സോണി കാഴ്ച്ചക്കാര്‍ക്കായി ഒരുക്കുന്നത്. 

Post your comments