തിരുവനന്തപുരം: ആഗോളതലത്തില്‍ വമ്പന്‍ വ്യവസായങ്ങള്‍ക്ക് ഡിജിറ്റല്‍ സൊല്യൂഷന്‍സ് പ്രദാനം ചെയ്യുന്ന കമ്പനിയായ യു.എസ്.ടി ഗ്ലോബല്‍, മധ്യപ്രദേശ് സര്‍ക്കാരുമായി 400 കോടി രൂപയുടെ മുതല്‍ മുടക്കിന് തുടക്കം കുറിച്ച് കൊണ്ടുളള തന്ത്രപ്രധാനമായ ധാരണാപത്രം ഒപ്പിട്ടു.
അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച മധ്യപ്രദേശ് സര്‍ക്കാരിന്‍റെ വ്യവസായ സംരഭങ്ങള്‍ ആകര്‍ഷിക്കാനുദ്ദേശിച്ച് കൊണ്ടുളള റോഡ് ഷോയില്‍ വച്ചാണ് യു.എസ്.ടി ഗ്ലോബല്‍ ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഒഫീസര്‍ അലക്സാണ്ടര്‍ വര്‍ഗ്ഗീസും, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനും ധാരണാ പത്രത്തില്‍ ഒപ്പ് വച്ചത്.
യു.എസ്.ടി ഗ്ലോബല്‍ ചീഫ് എക്സിക്യൂട്ടിവ് ഒഫീസര്‍ സാജന്‍ പിളള, ചെയര്‍മാന്‍ എമരിറ്റസ് ഡാന്‍ ഗുപ്ത എന്നിവര്‍ സന്നിഹിതരായിരുന്നു. വിവര സാങ്കേതിക വിദ്യയാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ തൊഴിലുകള്‍ ഉറപ്പാക്കുന്നത്. മധ്യപ്രദേശ് സര്‍ക്കാരുമായി കൈകോര്‍ത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും, സംസ്ഥാനത്തെ സാമ്പത്തിക മേഖല ശക്തിപ്പെടുത്താനും യു.എസ്.ടി ഗ്ലോബലിന് അവസരം ലഭിക്കും .
യു.എസ്.ടി ഗ്ലോബല്‍ 10 ഏക്കര്‍ ഭൂമിയില്‍ ഒരു ക്യാംപസ് പടുത്തുയര്‍ത്തും. ഈ മുതല്‍മുടക്കിലൂടെ വിവര സാങ്കേതിക മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത്.
Post your comments