Global block

bissplus@gmail.com

Global Menu

എ ടി എം സുരക്ഷ : ചിപ്പ് സംവിധാനവുമായി എസ് ബി ടി

കൊച്ചി: എ ടി എം പണമിടപാടിലെ സുരക്ഷ കണക്കിലെടുത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുന്നു . പുതിയ കാർഡുകൾ നൽകുന്നതിനാണ് ഇത്തരത്തിൽ ഒരു നടപടി സ്വീകരിക്കുന്നത് .

എടിഎം തട്ടിപ്പ് നടക്കാന്‍ സാധ്യത ഉള്ള എ ടി എം കേന്ദ്രങ്ങളിൽ സ്ഥിരമായി ഉപയോഗിക്കുന്ന കാർഡുകളാണ് ബാങ്ക് ബ്ലോക്ക് ചെയ്തത് .

എടിഎം കാർഡ് ഉപയോഗിച്ചു പണമിടപാട് നടത്താന്‍ ശ്രമിച്ചവര്‍ക്ക് താങ്കളുടെ എ.ടി.എം. കാര്‍ഡ് പ്രവര്‍ത്തനരഹിതമാണെന്ന സന്ദേശം മൊബൈലില്‍ ലഭിക്കുകയായിരുന്നു.

അങ്ങനെ ഉള്ള ഉപഭോക്താക്കൾ അക്കൗണ്ട് ഉള്ള ബാങ്കുമായി ബന്ധപ്പെട്ട് പുതിയ എ ടി എം കാർഡുകൾ സ്വീകരിക്കാനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ നിർദ്ദേശം നൽകിയിരിക്കുന്നത് .

ഇപ്പോൾ ഉപയോഗത്തിലുള്ള ഡെബിറ്റ് കാര്‍ഡുകള്‍ മാഗ്നറ്റിക്  കാർഡുകൾ ആണ് ഇതിനുപകരം ചിപ്പ്  ഘടിപ്പിച്ച കാർഡുകൾ ആയിരിക്കും പുതിയതായി നൽകുക.  

Post your comments