ന്യൂഡൽഹി :ഗ്ലാസ് മേല്‍ക്കൂരയുള്ള കോച്ചുകൾ പുറത്തിറക്കാൻ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു .വ്യത്യസ്തമായ കാഴ്ച്ചകളും , യാത്രകളും ഏറെ ഇഷ്ടപ്പെടുന്നവരാണ് സഞ്ചാരികളേറെയും, സ്വദേശികളും വിദേശികളും ആയ ടൂറിസ്റ്റുകളെ ലക്ഷ്യം വച്ചുകൊണ്ടും , ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഇത്തരത്തിലൊരു ട്രെയിൻ സർവീസ് ഇന്ത്യന്‍ റെയില്‍വേ ആരംഭിക്കുന്നത് .
ഐ.ആര്‍.സി.ടി.സിയും ആര്‍.ഡി.എസ്.ഒ (റിസര്‍ച് ഡിസൈന്‍സ് ആന്റ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍)യും ചേര്‍ന്നാണ് ഗ്ലാസ് കോച്ചുകള്‍ രൂപകൽപ്പന ചെയ്തത് .
അത്യാഡംബര സൗകര്യങ്ങളടങ്ങുന്ന ഒരു കോച്ചിന് നാലു കോടിയാണ് ചെലവ്. പൂർണ്ണമായും ഗ്ലാസിൽ തീർത്ത മേൽക്കൂര സഞ്ചാരികൾക്കു ഏറെ ഹൃദ്യമായിരിക്കും. 40 സീറ്റുകളാണ് ഒരു കോച്ചിൽ ഒരുക്കിയിട്ടുള്ളത് .
ട്രെയിനുകളില്‍ ഗ്ലാസ് മേല്‍ക്കൂരയൊരുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ 2015 മുതലാണ് ആരംഭിച്ചത്. ഈ മാസം പുറത്തിറങ്ങുന്ന ആദ്യ കോച്ച് കശ്മീരിലെ റെഗുലര്‍ ട്രെയിനിലാണ് ഘടിപ്പിക്കുക .
ഇതുകൂടാതെ മറ്റു രണ്ട് കോച്ചുകൾ കൂടി ഡിസംബർ മാസത്തോടെ പൂർത്തിയാകും. റെയിൽവേ ടൂറിസത്തിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ ഉൾകൊള്ളിക്കുന്നതിലൂടെ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാം എന്നാണ് റെയിൽവേ കരുതുന്നത്
Post your comments