ആലപ്പുഴ: കേരളത്തിലെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാനായി പുതിയ പദ്ധതി തയ്യാറാകുന്നു . ഉത്തരേന്ത്യയിലെ വൈദ്യുതി നിലയങ്ങളില്‍ നിന്നു കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാൻ സാധിക്കുന്ന ഊര്‍ജ ഹൈവേകൾ സ്ഥാപിക്കാനാണ് കേന്ദ്ര ഊര്‍ജ വകുപ്പിന്റെ തീരുമാനം .
ഛത്തീസ്ഗഡിലെ റായ്ഗഡില്‍ നിന്നു കോയമ്പത്തൂരിലെ പുകളൂരിലേക്ക് കൂറ്റന്‍ ടവര്‍ ലൈന്‍-വെസ്റ്റ് സൗത്ത് ഇന്റര്‍കണക്ടര്‍ ഊര്‍ജ ഹൈവേ സ്ഥാപിക്കാൻ കേന്ദ്ര ഊര്‍ജ വകുപ്പ് അനുമതി നൽകി . 6000 മെഗാവാട്ട് വൈദ്യുതിയാണ് ഇത്തരത്തിൽ കേരളത്തിലെ പ്രതിസന്ധി പരിഹരിക്കാനായി എത്തിക്കുക .
നാഷണല്‍ പവര്‍ഗ്രിഡ് കോര്‍പറേഷനായിരിക്കും ഊര്‍ജ ഹൈവേയുടെ നിർമ്മാണ ചുമതല വഹിക്കുക . മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുന്ന ഊര്‍ജ ഹൈവേയ്ക്ക് 20,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത് . ഛത്തീസ്ഗഡിൽ സബ് സ്റ്റേഷന്‍ സ്ഥാപിച്ച് വൈദ്യുതി ശേഖരിച്ച ശേഷം കേരളത്തിലേക്ക് എത്തിക്കാനാണ് പവര്‍ ഗ്രിഡ് കോര്‍പറേഷൻ പദ്ധതി തയ്യാറാക്കുന്നത്.
റായ്ഗഡില്‍നിന്നു പുകളൂരിലേക്കു 800 കിലോ വോള്‍ട്ടിലായിരിക്കും വൈദ്യുതി എത്തിക്കുന്നത് തുടർന്ന് ഈ വൈദ്യുതി , 320 കിലോ വോള്‍ട്ടാക്കി മാറ്റിയ ശേഷം കേരളത്തിനു നല്‍കും. 800 മെഗാവാട്ട് വൈദ്യുതി അടുത്ത 25 വര്‍ഷത്തേക്ക് ഉത്തരേന്ത്യയില്‍ നിന്നു വാങ്ങാനുള്ള കരാറിനും വൈദ്യുതി ബോര്‍ഡ് ശ്രമിയ്ക്കുന്നുണ്ട് .
Post your comments