Global block

bissplus@gmail.com

Global Menu

എ.ടി.എം സേവനങ്ങൾ വിപുലീകരിക്കുന്നു

മുംബൈ: എ.ടി.എമ്മുകളുടെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കാൻ റിസർവ് ബാങ്കിന്റെ നിർദ്ദേശം . ബാങ്ക് ഇടപാടുകൾക്കായി ഇടപാടുകാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് എ.ടി.എമ്മുകളെയും ബാങ്കുകളെയുമാണെന്നും, എന്നാൽ  എ.ടി.എമ്മുകളുടെ സാധ്യത വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുന്നില്ല  എന്ന  കണ്ടെത്തലാണ് ഇത്തരമൊരു നിർദ്ദേശം റിസർവ് ബാങ്ക്  മുന്നോട്ട് വയ്ക്കാൻ കാരണം .

എല്ലാ എ ടി എമ്മുകളിലും മറ്റ് ബാങ്കിങ് സൗകര്യങ്ങൾ കൂടി ഏർപ്പെടുത്താനാണ് റിസർവ് ബാങ്ക്  ആലോചിക്കുന്നത് .എ.ടി.എമ്മുകളിൽ ഉപഭോക്താക്കളുടെ സേവനങ്ങൾക്കായി   ബാങ്ക് ജീവനക്കാരെ  നിയമിക്കുക എന്നതായിരിക്കും ആദ്യം നടപ്പിലാക്കുക .

നിലവിൽ എ ടി എം ശാഖകളിൽ സുരക്ഷാ ജീവനക്കാർ മാത്രമാണുള്ളത് . ബാങ്ക് ജീവനക്കാരുടെ സേവനം  കൂടി എ.ടി.എമ്മുകളിൽ ലഭ്യമായാൽ കൂടുതൽ ഉപഭോക്താക്കളെ എ.ടി.എം  സേവനത്തിലേക്ക് ആകർഷിക്കാൻ കഴിയും .

ജൂലായിലെ കണക്കുപ്രകാരം 75 കോടി രൂപയുടെ ഇടപാടാണ് എ.ടി.എമ്മുകളിലൂടെ നടന്നത്. മൊബൈൽ ബാങ്കിങ് മേഖലയിൽ  ഏഷ്യയിൽ തന്നെ  ഒന്നാമതാണ് ഇന്ത്യ എങ്കിലും മൊബൈൽ ബാങ്കിങ്ങിലൂടെ 6.5 കോടി രൂപയുടെ ഇടപാട് മാത്രമാണ്  നടന്നിട്ടുള്ളത്.  ഈ സാഹചര്യത്തിലാണ്  2.01 ലക്ഷം എ.ടി.എമ്മുകളുടെ സേവനം വിപുലപ്പെടുത്താൻ റിസർവ് ബാങ്ക് ആലോചിക്കുന്നത് 

Post your comments