Global block

bissplus@gmail.com

Global Menu

ഗ്രീന്‍ കാര്‍പറ്റ് പദ്ധതി അന്തിമഘട്ടത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മാലിന്യമുക്തമാക്കി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനായി തയ്യാറാക്കിയ  ഗ്രീന്‍ കാര്‍പറ്റ് പദ്ധതി അന്തിമ ഘട്ടത്തിലേക്ക് .

വിനോദ സഞ്ചാര സംരംഭകര്‍, തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍ എന്നിവർ പദ്ധതിയുടെ ഭാഗമാകും. സംസ്ഥാനത്തെ പ്രധാനപ്പെട്ട 84 ടൂറിസം കേന്ദ്രങ്ങളെയാണ് ഇപ്പോൾ പദ്ധതിയുടെ ഭാഗമാക്കിയിട്ടുള്ളത്.

സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് അതാത് ജില്ലകളിലെ ടൂറിസം പ്രമോഷൻ കൗൺസിലുമായി സഹകരിച്ചായിരിക്കും പദ്ധതി - നടപ്പിലാക്കുക. മാലിന്യസംസ്‌കരണം,സുരക്ഷാക്രമീകരണങ്ങള്‍,മെച്ചപ്പെട്ട യാത്രാസൗകര്യം, നടപ്പാതകള്‍, ദിശാസൂചികകള്‍, ശുദ്ധജലം, മികച്ച ഭക്ഷണം,തുടങ്ങിയവയാണ്പദ്ധതിയുടെ ഭാഗമായിനടപ്പിലാക്കുക. വയനാട്ടിലെ ആറ്‌ ടൂറിസം കേന്ദ്രങ്ങളെയാണ് ആദ്യം ഗ്രീന്‍ കാര്‍പറ്റ് പദ്ധതിയുടെ ഭാഗമായി നവീകരിക്കുക .

പദ്ധതിയുടെ വിജയത്തിനായി  പ്രാദേശിക കമ്മിറ്റി രൂപവത്കരിക്കും. കൂടാതെ  സംസ്ഥാന തലത്തിലും സമിതി രൂപവത്കരിച്ച് പദ്ധതി വിലയിരുത്തും . ഗ്രീന്‍ കാര്‍പറ്റ് പദ്ധതിക്കായി  പ്രത്യേക വെബ്സൈറ്റും വാട്സ്ആപ് ഗ്രൂപ്പും ഉണ്ടാകും. 

Post your comments