Global block

bissplus@gmail.com

Global Menu

ജിഎസ്ടി: ശില്‍പ്പശാല ഒക്‌ടോബര്‍ ആറിന്

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രീ (ഫിക്കി) യുമായി സഹകരിച്ച് ജി എസ് ടി യും- പരിണതഫലങ്ങളും എന്ന വിഷയത്തെ അധികരിച്ചുളള ഏകദിന ബോധവത്കരണ ശില്‍പ്പശാല ഒക്ടോബര്‍ ആറിന് തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടക്കും.

 സംസ്ഥാന വ്യവസായ, യുവജന, സ്പോര്‍ട്സ് മന്ത്രി ശ്രീ ഇ.പി ജയരാജന്‍ 10 മണിക്ക് ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വ്യവസായ വകുപ്പ് ചീഫ് സെക്രട്ടറി ശ്രീ.പോള്‍ ആന്‍റണി, ഐ.എ.എസ് മുഖ്യ പ്രഭാഷണം നടത്തും. കസ്റ്റംസ്, സര്‍വ്വീസ് ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ചീഫ് കമ്മീഷണർ  ശ്രീ പുല്ലേല നാഗേശ്വര റാവു, ഐ.എ.എസ് പ്രത്യേക പ്രഭാഷണം നടത്തും. ശ്രീ.പി.എം ഫ്രാന്‍സീസ് ഐ എ എസ്, ഡയറക്ടര്‍, ഇന്‍ഡസ്ട്രീസ് ആന്‍റ് കോമേഴ്സ്; ശ്രീ വി രാജഗോപാല്‍, സി.ഇ.ഒ, കെ  ബിപ്, കേരള സര്‍ക്കാര്‍; ശ്രീ. ദീപക്.എല്‍.അസ്വാനി, ഫിക്കി കേരള സംസ്ഥാന കൗണ്‍സില്‍ കോ-ചെയര്‍; ശ്രീ ഗിരീഷ് വന്‍വാരി, പാര്‍ട്ടണര്‍ ആന്‍റ് ഹെഡ്-ടാക്സ് കെ.പി.എം.ജി; തുടങ്ങിയവര്‍ സംസാരിക്കും.

 വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റ് വ്യവസായ സംരഭങ്ങള്‍ക്കും ജി എസ് ടി നയങ്ങളിലേക്ക് എങ്ങനെ സുഗമമായി ചുവട് മാറാം എന്ന വിഷയത്തെയാണ് ശില്‍പ്പശാല അവലോകനം ചെയ്യുന്നത്.

Post your comments