ന്യൂ ഡല്‍ഹി: പേഴ്‌സണല്‍ റാപിഡ് ട്രാന്‍സിറ്റ് അഥവാ മെട്രിനോ പദ്ധതി ഇന്ത്യയിൽ നടപ്പിലാക്കാനൊരുങ്ങുന്നു . ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാത്ത പോഡ് ടാക്‌സി യാത്രാ സംവിധാനം ഡൽഹിയിലായിരിക്കും നടപ്പിലാക്കുക . ദേശീയ പാത അതോറിറ്റിയുടെ കീഴിലായിരിക്കുംപദ്ധതി. 70 കിലോമീറ്ററോളം ദൂരത്തേക്കാണ് പോഡ് ടാക്‌സി സർവീസുകൾ നടത്തുക.
ഡല്‍ഹിയിലെ ധൗളാ ഖാൻ മുതൽ ഹരിയാനയിലെ മനേസർ വരെയായിരിക്കും മെട്രിനോ പദ്ധതി നടപ്പിലാക്കുക .12.3 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനുള്ള പദ്ധതിയാണ് ആദ്യഘട്ടത്തില്‍ പൂർത്തിയാക്കുക, ഇതിനായി 800 കോടിരൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. പോഡ് ടാക്‌സിയുടെ പരമാവധി വേഗത മണിക്കൂറില്‍ 60 കിലോമീറ്ററായിരിക്കും . റോപ്പ് വേ പോലെയാണ് പോഡ് ടാക്‌സികൾ പ്രവർത്തിക്കുക .
1,100 പോഡ് ടാക്സികളാണ് ആദ്യഘട്ടത്തില്‍ പദ്ധതിക്കായി ഒരുക്കുന്നത്. 5 -10 മീറ്റര്‍ ഉയരത്തിലാണ് പോഡ് ടാക്‌സിക്കായി പാതയൊരുക്കേണ്ടത്. 13 സ്‌റ്റേഷനുകളാണ് പോഡ് ടാക്‌സി സര്‍വ്വീസിനായി ഉണ്ടാവുക . അഞ്ച് പേര്‍ക്ക് ഒരു സമയം ഒരു പോഡ് ടാക്സിയിൽ യാത്രചെയ്യാം. 4000 കോടി രൂപയാണ് പദ്ധതിയുടെ മുഴുവൻ ചെലവായി പ്രതീക്ഷിക്കുന്നത് .
Post your comments