Global block

bissplus@gmail.com

Global Menu

വീട് വാങ്ങാൻ ഇ പി എഫ് ഫണ്ട് വായ്പ

ന്യൂഡല്‍ഹി:തൊഴിലാളികൾക്ക് പ്രോവിഡന്‍റ് ഫണ്ട് ഈട് നൽകികൊണ്ട്  ചെലവ് കുറഞ്ഞ  വീടുകൾ വാങ്ങുവാൻ കേന്ദ്ര സർക്കാർ അവസരം ഒരുക്കുന്നു . അടുത്ത സാമ്പത്തിക വർഷം മുതൽ പദ്ധതിക്ക് തുടക്കമാകും .

നാലു കോടിയോളം വരുന്ന കേന്ദ്ര സർക്കാർ പി.എഫുകാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും . പദ്ധതി ഉപയോഗിക്കുന്ന ഇ.പി.എഫ് വരിക്കാര്‍ക്ക് ഇ.പി.എഫ് അക്കൗണ്ട് മുഖേന സേവനകാലയളവില്‍ ഭവനവായ്പ  മാസതവണകളായി  തിരിച്ചടക്കാം . 

2017-18ഓടെ പദ്ധതി  ഓണ്‍ലൈന്‍ സേവനത്തോടെ നടപ്പിലാക്കും .  പി.എഫ് അക്കൗണ്ട് ഉടമയും വായ്പ നല്‍കുന്ന ബാങ്ക് അല്ലെങ്കില്‍ ഹൗസിങ് ഏജന്‍സിയും ഇ.പി.എഫ്.ഒയും തമ്മിലുള്ള കരാര്‍പ്രകാരമാണ് വായ്പ അനുവദിക്കുക.  

കുറഞ്ഞ വരുമാനം ഉള്ള ജീവനക്കാർക്ക് അവരുടെ സേവന കാലയളവിൽ വീട് വാങ്ങാന്‍ കഴിയാറില്ല എന്ന ഇ.പി.എഫ് പാനലിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് ഇത്തരത്തിൽ ഒരു നിർദ്ദേശം ഗവണ്മെന്റ് പരിഗണിച്ചത് .

Post your comments