ന്യൂഡൽഹി : ഇന്ത്യയിലെ ഉപഭോക്താക്കളെ ലക്ഷ്യം വച്ച് ഗൂഗിൾ യു ട്യൂബ് ഗോ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. യു ട്യൂബ് ഗോ എന്ന ആപ്ലിക്കേഷന്‍ ഇന്ത്യയിൽ ആദ്യമായിട്ടാണ് അവതരിപ്പിക്കുന്നത്. യു ട്യൂബ് ഗോ എന്ന ആപ്ലിക്കേഷന്‍ ഓഫ് ലൈന്‍ കാഴ്ച്ചയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ ഡാറ്റാ ചാര്‍ജുകള്‍ പരമാവധി കുറയ്ക്കാൻ യൂ ട്യൂബ് ഗോ ആപ്പ് സഹായിക്കും .
വീഡിയോ പ്ലേ ചെയ്യുന്നതിന് മുൻപ് തന്നെ പ്രിവ്യൂ കാണാനും, വീഡിയോ എത്ര എം ബിയാണെന്ന വിവരവും ഉപഭോക്താവിന് ലഭ്യമാകുമെന്നതാണ് യു ട്യൂബ് ഗോ ആപ്ലിക്കേഷന്‍റെ സവിശേഷത. ഈ സവിശേഷത വീഡിയോയെ കുറിച്ച് ഉപഭോക്താവിന് കൃത്യമായ ധാരണ ലഭിക്കാൻ സഹായിക്കുന്നു.
യൂ ട്യൂബ് ഗോ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഇന്‍റര്‍നെറ്റിന്‍റെ സഹായമില്ലാതെ തന്നെ പരസ്പരം വീഡിയോ ഷെയര്‍ ചെയ്യാനും സാധിക്കും. അധികം വൈകാതെ തന്നെ യു ട്യൂബ് ഗോ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായി തുടങ്ങും.
യു ട്യൂബ്.കോം എന്ന വെബ്‌സൈറ്റിൽ നിന്നും യു ട്യൂബ് ഗോ ഡൗൺലോഡ് ചെയ്യാവുന്നതാണ്, ഇമെയിൽ ഐഡിയോ, മൊബൈൽ നമ്പറോ നൽകി ആപ്പിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. 2014 ൽ യു ട്യൂബ് ഓഫ്‌ലൈൻ വീഡിയോ സേവനങ്ങൾ ആരംഭിച്ചിരുന്നു .
Post your comments