Global block

bissplus@gmail.com

Global Menu

നെല്ലുല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സർക്കാരിന്റെ പുതിയ പദ്ധതി

തിരുവനന്തപുരം : സംസ്ഥാനത്ത് നെല്ലുല്‍പാദനം വർദ്ധിപ്പിക്കുന്നതിനായി സൗജന്യ വിത്തും സബ്സിഡിയും നൽകാൻ സർക്കാർ തീരുമാനിച്ചു. ഹെക്ടറിന് 10,000 രൂപ വീതമായിരിക്കും സബ്ബ്‌സിഡി ലഭിക്കുക .

കോഴിക്കോട് ജില്ലയിലായിരിക്കും പദ്ധതി  പ്രധാനമായും നടപ്പിലാക്കുക . കൂടാതെ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം തുടങ്ങിയ ജില്ലകളിലും പദ്ധതിയുടെ പ്രയോജനം ലഭിക്കും .

തൃശ്ശൂരിലെ വിത്ത് വികസന അതോറിറ്റി, സീഡ് കോര്‍പ്പറേഷന്‍ തുടങ്ങിയവ  മുഖേനയായിരിക്കും അത്യുല്‍പാദനശേഷിയുള്ള വിത്തുകൾ വിതരണം ചെയ്യുക. 

ഒരു  ഹെക്ടറിന് 90 കിലോ വിത്ത് വീതമായിരിക്കും നൽകുക . കാര്‍ഷിക സര്‍വകലാശാല, അഗ്രോ സര്‍വീസ് സെന്‍റര്‍ എന്നിവയുടെ സഹായവും പദ്ധതിക്ക്  ഉണ്ടായിരിക്കും. സബ്സിഡി തുക കർഷകരുടെ ബാങ്ക് അക്കൗണ്ടിലൂടെയാകും നല്‍കുക .

തൊഴിലുറപ്പുകാരെയും പദ്ധതിയുടെ ഭാഗമാക്കും . കൃഷി വകുപ്പ് അസി. ഡയറക്ടർ ബ്ലോക്കുതലത്തിലും,  ഡെപ്യൂട്ടി ഡയറക്ടർ ജില്ലാതലത്തിലും ,അഡീഷണല്‍ ഡയറക്ടര്‍ സംസ്ഥാനതലത്തിലും പദ്ധതിയുടെ ചുമതല വഹിക്കും. 

Post your comments