Global block

bissplus@gmail.com

Global Menu

പുതിയ റീചാര്‍ജ് പ്ലാനുമായി വോഡാഫോൺ

തിരുവനന്തപുരം: പ്രീ പെയ്ഡ് വരിക്കാര്‍ക്ക് വോഡഫോൺ  പുതിയ റീ ചാർജിങ് പദ്ധതി അവതരിപ്പിച്ചു . വോഡഫോണ്‍ ഫ്ളെക്സ് എന്ന പദ്ധതിയാണ് വോഡഫോണ്‍ പുതുതായി അവതരിപ്പിച്ചത് .

വോയ്സ്, ഡാറ്റ,  റോമിങ്, എസ്.എം.എസ്. എന്നിവയ്ക്കൊന്നും മുന്‍ നിശ്ചയ പ്രകാരമുള്ള പരിധികള്‍ ബാധകമല്ലാത്ത വിപ്ലവകരമായ ആശയമാണ് വോഡഫോണ്‍ ഫ്ളെക്സ് പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്.

ഓരോ ഉപഭോക്താവിന്‍റെയും  മുന്‍ഗണനകള്‍ക്കനുസൃതമായി ഉപയോഗം സാധ്യമാക്കുന്നതാണ് പുതിയ വോഡാഫോൺ  ഫ്ളെക്സ് റീചാർജ് . വോയ്സ്, ഡാറ്റ, റോമിങ്, എസ്.എം.എസ്.- എല്ലാം ഒരൊറ്റ റീചാര്‍ജിലൂടെ സാധ്യമാകും.

പരമ്പരാഗത പ്രീ പെയ്ഡ് പ്ലാനുകളില്‍ നിന്നു വ്യത്യസ്ഥമായിട്ടാണ് വോഡഫോണ്‍ ഫ്ളെക്സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  വോഡഫോണ്‍ ഫ്ളെക്സിലെ ഉപയോഗിക്കാത്ത റീചാർജ് തുക  അടുത്ത തവണത്തേക്കു കൊണ്ടു പോകാനും 25 ശതമാനം വരെ സമ്പാദിക്കാൻ  പുതിയ പ്ലാൻ  പ്രകാരം സാധിക്കും . 28 ദിവസം വരെയായിരിക്കും ഒരു റീചാര്‍ജിനു കാലാവധിയുണ്ടാകുക. 

Post your comments