ന്യൂഡല്‍ഹി: എസ്‌എംഎസിലൂടെയും, വെബ് സൈറ്റിലൂടെയും പെന്‍ഷന്‍ വിവരങ്ങള്‍ അറിയാനാകുന്ന വിധം കേന്ദ്ര സർക്കാർ പുതിയ വെബ് സൈറ്റിനു രൂപം നൽകി. ഇതോടെ, പെന്‍ഷന്‍കാര്‍ക്ക് തങ്ങൾക്കറിയേണ്ട സുപ്രധാന വിവരങ്ങൾ അവരുടെ വിരൽത്തുമ്പിൽ ലഭ്യമാകും.
ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബുധനാഴ്ച്ച ഉദ്ഘാടനം നിർവ്വഹിച്ച ഈ വെബ് സൈറ്റിലൂടെ പെന്‍ഷന്‍ വിവരങ്ങള്‍ക്ക് പുറമെ പരാതികൾ നല്‍കാനും സാധിക്കും. ആകെ 11.61 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന് സർക്കാർ കരുതുന്നു.
കുടുംബ പെൻഷൻകാർ, സ്വാതന്ത്ര്യ സമര പെൻഷൻകാർ എന്നിവർക്ക് പുറമെ എല്ലാ കേന്ദ്ര സർക്കാർ പെൻഷൻകാർക്കും ഈ പുതിയ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.
www.cpao.nic.in.എന്ന വെബ് സൈറ്റിൽ ലോഗിന്‍ ചെയ്ത ശേഷം പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ വിവരങ്ങള്‍ മനസിലാക്കാം. ഇതിനു പുറമെ, എസ്.എം. എസ് വഴിയും വിവരങ്ങള്‍ ലഭ്യമാകും.
Post your comments