ന്യൂഡല്‍ഹി : ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാവായ ഔഡിയുടെ ഏറ്റവും പുതിയ കാറായ ഔഡി എ4 ഇന്ത്യൻ വിപണിയിലെത്തി.
ഉയര്‍ന്ന ഇന്ധനക്ഷമതയും മികച്ച സാങ്കേതിക മികവുമായിട്ടാണ് ഔഡി എ4 എത്തിയിട്ടുള്ളത് . എ4. 1.4 ലിറ്റര്‍ ഡയറക്‌ട് ഇഞ്ചക്ഷന്‍ പെട്രോള്‍ എന്‍ജിന് 150 എച്ച് പി കരുത്തും 250 എന്‍എം ടോര്‍ക്കും ഔഡി എ4 ന്റെ പ്രത്യേകതയാണ്.
ലി റ്ററിന് 17.84 കിലോമീറ്റർ ശരാശരി ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നു.
ഡിജിറ്റര്‍ ഡാഷ്‌ബോര്‍ഡും, വിര്‍ച്വല്‍ കോക്ക്പിറ്റും ഔഡി എ4 നെ ആകർഷകമാക്കുന്നു . 7 സ്പീഡ് എസ് ട്രോണിക് ഗീയർ സംവിധാനമാണുള്ളത് .
പൂജ്യത്തില്‍ നിന്നും 100 കിലോമീറ്ററിലേക്ക് വെറും 8.5 സെക്കന്‍ഡില്‍ എത്താന്‍ കഴിയുന്ന ഈ കാറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 210 കിലോമീറ്ററാണ് .39 ലക്ഷം രൂപയാണ് കേരളത്തിലെ വിപണി വില.
Post your comments