Global block

bissplus@gmail.com

Global Menu

ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉദ്ഘാടനം ചെയ്തു

ബംഗളുരു: ഇന്ത്യയിലെയും മിഡില്‍ഈസ്റ്റിലേയും ആരോഗ്യസേവന കമ്പനികളില്‍ പ്രമുഖരായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ക്വാര്‍ട്ടേര്‍ണറി സൗകര്യങ്ങളോടെ പുതുക്കി നിര്‍മിച്ച സൂപ്പര്‍സ്പെഷ്യാലിറ്റി ആരോഗ്യസേവന കേന്ദ്രമായ ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റല്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉദ്ഘാടനം ചെയ്തു.

ബംഗളുരുവിലെ ഹെബ്ബാളില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിന്‍റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ സന്നിഹിതനായിരുന്നു. ഇന്ത്യയില്‍ ലോകനിലവാരത്തിലുള്ള മറ്റൊരു ആശുപത്രി കൂടി തുറന്നതിന് സച്ചിന്‍ ഡോ. മൂപ്പനേയും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ കുടുംബത്തേയും അഭിനന്ദിച്ചു.ഒട്ടേറെ പരുക്കുകള്‍ മൂലം ആരോഗ്യരംഗവുമായുള്ള തന്‍റെ ബന്ധം ദീര്‍ഘകാലമായുള്ളതാണെന്ന് സച്ചിന്‍ പറഞ്ഞു.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന് ഇന്ത്യ പ്രധാന വിപണിയാണെന്നും ലോകനിലവാരത്തിലുള്ള ആരോഗ്യസേവനത്തിന് തെളിവാണ് ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റലെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. 230 കോടി രൂപ മുടക്കി പുനര്‍നിര്‍മിച്ചിരിക്കുന്ന ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റല്‍ ബംഗളുരുവിലെ മാത്രമല്ല ഇന്ത്യയിലെയും ആഗോളതലത്തിലെയും ഏറ്റവും മികച്ച വൈദ്യശാസ്ത്രസേവനം ലഭ്യമാക്കാന്‍ സജ്ജമാണ്.

കാര്‍ഡിയാക് സയന്‍സസ്, ന്യൂറോസയന്‍സസ്, ഗാസ്ട്രോ സയന്‍സസ്, സര്‍ജറി, മറ്റ് സ്പെഷ്യാലിറ്റികള്‍, ന്യൂറോ & യൂറോ സയന്‍സസ്, ഓര്‍ത്തോപീഡിക്സ്  എന്നിവയില്‍ എക്സലന്‍സ് കേന്ദ്രങ്ങള്‍ സഹിതമുള്ള ക്വാര്‍ട്ടേര്‍ണറി കെയര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റിയായാണ് ആശുപത്രി വികസിച്ചത്

Post your comments