Global block

bissplus@gmail.com

Global Menu

പണമിടപാടുകൾക്ക് യുപിഐ ആപ്പ്

ന്യൂഡൽഹി :  സാമ്പത്തിക വിനിമയങ്ങൾ അനായാസമാക്കാൻ ഇനി മുതൽ മൊബൈൽ ആപ്പുകൾ സഹായിക്കും . നാഷണല്‍ പെയ്മെന്റ്സ് കോർപ്പറേഷൻ  ആണ് യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റർഫേസ് ആപ്പ് (യുപിഐ ആപ്പ്) പുറത്തിറക്കിയത് .

ഇത്തരത്തിലുള്ള ഒരു മൊബൈൽ ആപ്പിലൂടെ രാജ്യത്തെ സാമ്പത്തിക വിനിമയങ്ങൾ വേഗത്തിലും, ലളിതവുമാക്കൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. 21 ബാങ്കുകൾ നിലവിൽ യുപിഐ ആപ്പ് സേവനങ്ങൾ സാധ്യമാക്കും .

സാമ്പത്തിക തട്ടിപ്പുകൾ കുറയ്ക്കാനും മൊബൈൽ ആപ്പ്  സഹായിക്കും . യുപിഐ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്താല്‍ യുപിഐ സേവനങ്ങൾ ലഭ്യമാകും. ഉപഭോക്താവിന്  ഒന്നിലേറെ ബാങ്കുകളിലെ സേവനങ്ങൾ യുപിഐ ആപ്പ് വഴി  നടത്തുവാൻ കഴിയും . ഉപഭോക്താവ് തന്നെ തിരഞ്ഞെക്കുന്ന വിലാസവും , പിൻ നമ്പറും ഉപയോഗിച്ചാണ് യുപിഐ ആപ്പ് സേവനങ്ങൾ നടത്താൻ സാധിക്കുന്നത് . 24 മണിക്കൂറും ആപ്പിന്റെ സേവനം ലഭ്യമാണ് .

കാഷ് ഓണ്‍ ഡെലിവറിയടക്കുമുള്ള സംവിധാനങ്ങള്‍ക്കും, വിവിധതരം ബില്ലുകൾ അടയ്ക്കുന്നതിനും തുടങ്ങി എല്ലാവിധ സാമ്പത്തിക സേവനങ്ങൾക്കും യുപിഐ ആപ്പ്  പ്രയോജനപ്പെടുത്താവുന്നതാണ് . 

Post your comments