തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസ്സുകളില്‍ ഇനിമുതൽ സി സി ടി വി ക്യാമറയും, വൈ ഫൈ സൗകര്യവും ലഭ്യമാകും. ദീർഘ ദൂര സർവീസുകളിലാണ് സി സി ടി വി ക്യാമറയും, വൈ ഫൈ സൗകര്യവും ലഭ്യമാക്കുന്നത്.
മുൻപ് കെഎസ്‌ആര്‍ടിസി യുടെ സില്‍വര്‍ ലൈന്‍ ജെറ്റ് ബസ്സുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് സഥാപിച്ചിരിന്നു. ഇത് വിജയകരമായിരുന്നു . അതിനെ തുടർന്നാണ് മറ്റ് കെ എസ് ആര്‍ ടി സി ബസ്സുകളിൽ കൂടി ഈ സൗകര്യം ലഭ്യമാക്കുവാൻ തീരുമാനിച്ചത് .
ക്യാമറ പകർത്തിയ ദൃശ്യങ്ങൾ വിദഗ്ദ്ധ സംഘം പരിശോധിച്ചു ഗുണകരമാണെന്ന് റിപ്പോർട്ട് നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് മറ്റ് ബസ്സുകളിലേക്കും പദ്ധതി വ്യാപിക്കാൻ തീരുമാനിച്ചത്.
ആറ് മാസമാണ് പരീക്ഷണ കാലയളവായി നിരീക്ഷിച്ചിരുന്നത് . ഈ കാലാവധി പൂർത്തിയായ ശേഷം മറ്റു ബസ്സുകളിൽ കൂടി സി സി ടി വി - വൈ ഫൈ സൗകര്യവും ലഭ്യമാക്കി തുടങ്ങും .കെ യു ആര്‍ ടി സി യുടെ 238 ബസ്സുകളില്‍ ഇതിനുമുൻപ് എമര്‍ജന്‍സി ബട്ടനുകളും ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
ദീർഘ ദൂര സർവീസുകളിൽ താരതമേന്യ യാത്രക്കാർ കുറവുള്ളതിനാൽ , ഇത്തരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കി കൂടുതൽ പേരെ ആകർഷിക്കാനാണ് ണ് കെ എസ് ആർ ടി സി ലക്‌ഷ്യം വയ്ക്കുന്നത് .
Post your comments