തിരുവനന്തപുരം: കേരളത്തിലെ എന്‍ജിനീയറിംഗ് കോളേജുകളെ സ്റ്റാർട്ട് അപ്പ് സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി വികസിപ്പിക്കാനുള്ള വൈദഗ്ധ്യം നല്‍കുന്നതിന് എസ്‌വി.കോ പദ്ധതി ആവിഷ്‌കരിച്ചു.
വിദ്യാർത്ഥികളെ പഠന കാലയളവിൽ തന്നെ മികച്ച സംരംഭകർ ആക്കി തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകത്തിലെ ആദ്യ സ്റ്റുഡന്റ് ഡിജിറ്റല്‍ ഇന്‍കുബേറ്ററായ എസ്‌വി.കോ ഈ പദ്ധതി നടപ്പാക്കുന്നത്. കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്റെ ഇന്നവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് സെന്ററുകള്‍ (ഐഇഡിസി) നിലവില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളിലായിരിക്കും എസ്‌വി.കോ സ്റ്റാർട്ട് അപ്പ് സെന്റര്‍ ഓഫ് എക്‌സലന്‍സുകള്‍ സ്ഥാപിക്കുക.
തെരഞ്ഞെടുക്കപ്പെടുന്ന കോളേജുകളിലെ അധ്യാപകര്‍ക്കും വിദ്യാർത്ഥികള്‍ക്കും എസ്‌വി.കോയും വ്യവസായമേഖലയിലെ പങ്കാളികളും നേരിട്ടുള്ള സഹായവും മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പരിശീലനവുംനൽകും .
വിവിധ ബ്രാഞ്ചുകളില്‍ പഠിക്കുന്ന വിദ്യാർത്ഥികളില്‍നിന്നായി 10 ടീമുകളെവരെ ഓരോ മാനേജ്‌മെന്റിനും ഈ പദ്ധതിക്കുകീഴില്‍ നാമനിര്‍ദേശം ചെയ്യാം. www.sv.co എന്ന വെബ്‌സൈറ്റില്‍ സ്റ്റാർട്ട് ഇൻ കോളേജ് എന്ന വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത് .
ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത കോളേജുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് സ്റ്റാര്‍ട്ടപ്പുകളെങ്കിലുമുള്ള ഒരു കോളേജ് എസ്‌വി.കോയുടെ സ്റ്റാർട്ട് അപ്പ് സെന്റര്‍ ഓഫ് എക്‌സലന്‍സ് പദ്ധതിക്കുള്ള യോഗ്യത നേടും.
Post your comments