കോഴിക്കോട്: ഓൺലൈനിലൂടെ ഇനി മദ്യവും വാങ്ങാം. ഓണത്തിന് ഓൺലൈനിലൂടെ മദ്യ വിൽപ്പന നടത്താൻ കൺസ്യൂമർഫെഡ് പദ്ധതി ഒരുക്കുന്നു.
ഓണത്തിന് മദ്യവിൽപ്പന കൂട്ടാനും, ക്യൂനിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കാനുമാണ് പുതിയ പദ്ധതി. കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകളിലൂടെ വിൽപ്പന നടത്തുന്ന മദ്യങ്ങളിൽ തിരഞ്ഞെടുത്ത 59 ഇനം മദ്യം കൺസ്യൂമർ ഫെഡിന്റെ 363 ഔട്ട്‌ലെറ്റുകൾ വഴി വിൽപ്പന നടത്തും.
മുന്തിയ ഇനം മദ്യമായിരിക്കും ഓണ്‍ലൈന്‍ വഴി വില്‍ക്കുക. പ്രത്യേക ചാര്‍ജ്ജും ഇതിന് ഈടാക്കും.
ക്രെഡിറ്റ് കാർഡ് വഴി പൈസ അടയ്ക്കുമ്പോൾ ലഭിക്കുന്ന രസീതുമായി ഔട്ട്‌ലെറ്റുകളിൽ നിന്നും മദ്യം വാങ്ങാം . ഇതിനായി കൺസ്യൂമർഫെഡ് മദ്യവിതരണ കേന്ദ്രങ്ങളിൽ പ്രത്യേക കൗണ്ടർ തുറക്കും.
ഒരാൾക്ക് പരമാവധി മൂന്ന് ലിറ്റർ മദ്യം വരെയാണ് ഓൺലൈൻ ആയി വാങ്ങാൻ കഴിയുക. ഓണത്തിന് തുടക്കം കുറിക്കുന്ന ഈ പദ്ധതി സ്ഥിരം സംവിധാനമാക്കാനാണ് കൺസ്യൂമർഫെഡ് ലക്‌ഷ്യം വയ്ക്കുന്നത്. മൂന്നു ദിവസത്തിനകം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും
Post your comments