കൊച്ചി: സൗരോർജ്ജത്തിന്റെ സഹായത്തോടെ സവാരി സാധ്യമാക്കുന്ന ഇ-റിക്ഷ ഇനി കൊച്ചി നിരത്തുകളിൽ സ്ഥാനം പിടിക്കും .
ജോര്‍ജ്ജ് കുട്ടി കരിയാനപ്പള്ളിയുടെ ലൈഫ് വേ സോളാർ പ്രൈവറ്റ് ലിമിറ്റഡ് ആണ് സോളാർ ഇ-റിക്ഷകൾ പുറത്തിറക്കിയിരിക്കുന്നത് .
ബാറ്ററി 6 മണിക്കൂർ ചാര്‍ജ്ജ് ചെയ്താൽ മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിൽ 80 മുതൽ 100 കിലോമീറ്റർ വരെ യാത്ര ചെയ്യാനാകും.
1.5 മീറ്റര്‍ നീളത്തിലും ഒരു മീറ്റര്‍ വീതിയിലുമാണ് സോളാര്‍ പാനലുകള്‍ റിക്ഷയുടെ മുകളില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഇതുവഴി ബാറ്ററിയിലേക്ക് ചാര്‍ജ്ജ് ചെയ്യാം. 12 വാള്‍ട്ടിന്റെ നാലു ബാറ്ററികളാണ് ഇ-റിക്ഷകളിലുള്ളത്.
പെട്രോള്‍, ഡീസല്‍ റിക്ഷകളെ പോലെ പുകയും ശബ്ദവും ഉണ്ടാക്കാത്ത ഇ-റിക്ഷകൾ പ്രകൃതിക്കും അനുയോജ്യമാണ്. സൗരോർജ്ജത്തിൽ വാഹനം ചാർജ്ജ് ചെയ്യാൻ കഴിയാത്ത അവസരങ്ങളിൽ വൈദ്യുതി ഉപയോഗിച്ചും ഇ-റിക്ഷ ചാർജ്ജ് ചെയ്യാം.
16 ഇ - റിക്ഷകൾ ആണ് ആദ്യഘട്ടത്തിൽ കമ്പനി പുറത്തിറിക്കിയിരിക്കുന്നത്. 1.25 ലക്ഷം രൂപയാണ് ഇ - റിക്ഷകളുടെ വില. ചെറിയ മാറ്റങ്ങൾ ഉൾക്കൊള്ളിച്ച് കാറായും ഇതിനെ വികസിപ്പിച്ചെടുക്കാം എന്ന് കമ്പനി അവകാശപ്പെടുന്നു.
Post your comments