ബാംഗ്ലൂർ : ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ സ്റ്റോറായ ആമസോണ്‍ ഇന്ത്യ യൂസ്ഡ് ബുക്ക് സ്റ്റോർ ആരംഭിച്ചു. സാഹിത്യം, റൊമാന്‍സ്, ജീവചരിത്രം, ടെക്സ്റ്റ്ബുക്കുകള്‍ തുടങ്ങിയ വിഭാഗങ്ങളിലായി ഉപയോഗിച്ച് കഴിഞ്ഞ 1,00,000 ലേറെ പുസ്തകങ്ങളാണ് ആമസോണ്‍ ഇന്ത്യ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
ന്യൂ, ഗുഡ്, അക്സപ്റ്റബിള്‍ എന്നീ വിഭാഗങ്ങളിലായിട്ടണ് പുസ്തകങ്ങൾ ലഭ്യമാക്കിയിട്ടുള്ളത്.
പുസ്തകങ്ങൾ തിരഞ്ഞെടുക്കുമ്പോൾ തന്നെ ഇതനുസരിച്ച് ആവിശ്യമുള്ളവ തിരഞ്ഞെടുക്കാം .
ആമസോണ്‍ ഇന്ത്യ ബുക്ക് സ്റ്റോറില്‍ 9400 ലേറെ വ്യാപാരികളാണുള്ളത്. തുടക്കമായതിനാൽ 399 രൂപയില്‍ കൂടുതല്‍ പുസ്തകം വാങ്ങുന്നവര്‍ക്ക് ഷിപ്പിംഗ് ചാർജ്ജുകൾ ഒഴിവാക്കി പുസ്തകങ്ങൾ ലഭ്യമാക്കും.
യൂസ്ഡ് ബുക്ക് സ്റ്റോർ ആരംഭിച്ചത്തോടെ പഴയതും, പുതിയതും ആയ പുസ്തകങ്ങൾ ഒരുപോലെ വാങ്ങാൻ കഴിയുന്ന ഓൺലൈൻ സ്റ്റോറായി ആമസോണ്‍ ഇന്ത്യ മാറി.
ആമസോണിന്റെ വെബ്‌സൈറ്റിലുടെയോ, മൊബൈൽ ആപ് വഴിയോ പുസ്തകങ്ങൾ ലഭ്യമാകും .
Post your comments