തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ്സുകളിൽ യാത്ര ചെയ്യാൻ ഇനി മുതൽ പണം കയ്യിൽ കരുതണം എന്നില്ല. സ്മാർട്ട് കാർഡ് സംവിധാനം ഉപയോഗിച്ച് ഇനിമുതൽ കെ എസ് ആർ ടി സി ബസ്സുകളിൽ യാത്ര ചെയ്യാം.
തിരുവനന്തപുരം : കെ എസ് ആർ ടി സി സർവീസുള്ള ഏതു റൂട്ടിലേക്കും ഇത്തരം സ്മാർട്ട് കാർഡ് ഉപയോഗിച്ച് യാത്രചെയ്യാം. ജി പി ആർ എസ് സംവിധാനമുള്ള ടിക്കറ്റ് മെഷീനിനുകളുമായി ബന്ധിപ്പിച്ചാണ് ഈ സംവിധാനം ആരംഭിക്കുന്നത്. കെൽട്രോണിനാണ് സ്മാർട്ട് കാർഡ് സംവിധാനത്തിന്റെ ചുമതല നൽകിയിയിട്ടുള്ളത്.
ഓൺലൈൻ ബാങ്കിങ് സംവിധാനത്തിലൂടെയോ അല്ലെങ്കിൽ കണ്ടക്ടറുടെ കൈവശം നേരിട്ട് പണം നൽകിയോ സ്മാർട്ട്കാർഡുകൾ റീചാർജ് ചെയ്യാം. പരീക്ഷണാടിസ്ഥാനത്തിൽ മൂന്ന് മാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
പദ്ധതി വിജയം എന്ന് കണ്ടാൽ എല്ലാ ബസ്സുകളിലും സ്മാർട്ട്കാർഡ് സംവിധാനം നടപ്പിലാക്കും. ബാങ്ക് എ ടി എം കാർഡുകളുടെ സമാന രൂപത്തിലുള്ള കാർഡുകളായിരിക്കും നിർമ്മിക്കുക .
Post your comments