Global block

bissplus@gmail.com

Global Menu

വാണിജ്യ നികുതി വാർഷിക റിട്ടേൺ : അവസാന തീയതി ജൂലൈ 31

തിരുവനന്തപുരം: വാണിജ്യ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യാപാരികൾ, 2015-16 വർഷത്തെ വാർഷിക റിട്ടേൺ  ജൂലൈ 31 ന് മുൻപ് സമർപ്പിക്കണമെന്ന് വാണിജ്യ നികുതി വകുപ്പ് അറിയിച്ചു. റിട്ടേൺ സമർപ്പിക്കാത്തവർ പിഴ അടക്കമുള്ള കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരും .

 ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന  നികുതി കൃത്യമായി അടക്കുന്നതിനോടൊപ്പം, അതിന്റ കണക്കുകൾ വാണിജ്യ നികുതി വകുപ്പിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഇതിനായി വ്യാപാരികൾക്ക് വളരെ എളുപ്പത്തിൽ ഓൺലൈനിലൂടെ റിട്ടേൺ ഫയൽ ചെയ്യാവുന്ന സംവിധാനവും നിലവിലുണ്ട്. 

റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി മെയ്31 ആയിരുന്നു. എന്നാൽ വ്യാപാരികളുടെയും, വ്യാപാര സംഘടനകളുടെയും പ്രത്യേക അഭ്യർത്ഥനയെ തുടർന്നാണ് ജൂലൈ 31 വരെ തീയതി നീട്ടി നൽകിയത്. ഇതുവരെ വാണിജ്യ നികുതി വകുപ്പിന്റെ കണക്ക് പ്രകാരം 1,31,498 വ്യാപാരികൾ കൂടി ഇനിയും റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്. 

Post your comments